*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി മാര്‍ക്കറ്റുകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍


കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി മാര്‍ക്കറ്റുകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
കൊറോണ വ്യാപനത്തിനെതിരായ മുന്‍കരുതല്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ  ഭാഗമായി ജില്ലയിലെ മൊത്ത വ്യാപാര മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തില്‍  നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി താഴെപ്പറയുന്ന  മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പുറപ്പെടുവിച്ചു. ലോഡ് ഇറക്കുന്നതിന് നിയോഗിക്കുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം.
ലോറി തൊഴിലാളികളും കയറ്റിറക്ക് തൊഴിലാളികളും വ്യാപാരികളും  നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും വേണം. എല്ലാ കടകളിലും ലോറികളിലും സാനിറ്റൈസര്‍ സൂക്ഷിക്കാനും ഇത്  തൊഴിലാളികള്‍ക്ക് ഉപയോഗിക്കാനായി നല്‍കുന്നതിനും ഉടമകള്‍ ശ്രദ്ധിക്കണം.
യാതൊരു കാരണവശാലും ലോറിത്തൊഴിലാളികള്‍ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം പൊതിയായി കടയുടമകള്‍ ലഭ്യമാക്കണം.ലോഡ് ഇറക്കികഴിഞ്ഞാലുടന്‍ ലോറികള്‍ മാര്‍ക്കറ്റുകളില്‍നിന്ന് പുറത്തുപോകണം.
ലോറി തൊഴിലാളികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും  വിശ്രമിക്കുന്നതിനുമുള്ള സ്ഥലവും ശുചിമുറികളും ക്രമീകരിക്കുകയും ഓരോരുത്തരും ഉപയോഗിച്ച ശേഷം ഇവ അണുനശീകരണം നടത്തുകയും ചെയ്യണം.  ശുചിമുറികളുടെ മുന്‍വശത്ത് വിവിധ ഭാഷകളില്‍ ശുചിത്വ നിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണം.
ജില്ലയില്‍ സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ലോറികളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍നിന്നുള്ള ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നടപടി സ്വീകരിക്കണം.ജില്ലാതിര്‍ത്തി കടന്നു വരുമ്പോഴും പോകുമ്പോഴും ട്രക്ക് ഡ്രൈവറും ക്ലീനറും സാനിറ്റെസര്‍ ഉപയോഗിക്കുന്നതിന് നിര്‍ദ്ദേശം നല്‍കണം. മാസ്‌കും സാനിറ്റൈസറും നല്‍കണം. ജില്ലയിലെ എല്ലാ സംസ്ഥാനാന്തര ലോറി തൊഴിലാളികളെയും പരിശോധനയ്ക്ക് വിധേയരാക്കണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.