ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോവിഡ് 19: നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയവര്‍ക്ക് ആര്‍ ഡി ഒ യുടെ ഗൂഗിള്‍ പൂട്ട്


കോവിഡ് 19: നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയവര്‍ക്ക് ആര്‍ ഡി ഒ യുടെ ഗൂഗിള്‍ പൂട്ട്
നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ആരുമറിയാതെ മുങ്ങിയ ദമ്പതികള്‍ക്ക് കൊല്ലം ആര്‍ ഡി ഒ യുടെ ഗൂഗിള്‍ പൂട്ട്. നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയവേ മുങ്ങിയ ബാംഗ്ലൂരില്‍ നിന്നെത്തിയ ദമ്പതികളെയാണ് ആര്‍ ഡി ഒ എം.എ.റഹിം ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് തിരഞ്ഞ്പിടിച്ചത്.
ഇന്നലെ(മെയ് 8) പുലര്‍ച്ചെ ഹോട്ടലില്‍ എത്തിയെങ്കിലും കുറച്ച് കഴിഞ്ഞ് ആരുമറിയാതെ ബന്ധുവീട്ടിലേക്ക് മുങ്ങുകയായിരുന്നു. നിരീക്ഷണ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ആര്‍ ഡി ഒ രാവിലെ എത്തിയപ്പോഴാണ് ഇവര്‍ ഹോട്ടലില്‍ ഇല്ലെന്ന് അറിഞ്ഞത്. ബന്ധുവിന്റെ മരണമാണെന്ന് ഹോട്ടല്‍ ബോയിയോട് പറഞ്ഞിരുന്നതായി അറിഞ്ഞു. തിരച്ചറിയില്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ ആധാറില്‍ നിന്നും ഇവരുടെ ഏകദേശ ലൊക്കേഷന്‍ മനസിലാക്കി. കൂടുതല്‍ കൃത്യത വരുത്താന്‍ ഗൂഗുള്‍ മാപ്പിന്റെ സഹായത്തോടെ മരണവീടിന്റെ സമീപസ്ഥലത്ത് എത്തി.   കറുത്ത കൊടിയാളം ലക്ഷ്യമാക്കി നടന്ന് ഒന്ന് രണ്ട് മരണവീടുകളിലും ആര്‍ ഡി ഒ രഹസ്യമായി കയറിയിറങ്ങി. ഒടുവില്‍ ഒരു മരണവീട്ടില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. രേഖയിലെ ഫോട്ടോ വച്ച് ഇവരെ തിരിച്ചറിഞ്ഞതോടെ  എ സി പി എ.പ്രതീപ് കുമാറിനെ വിവരം അറിയിച്ചു. ഉടന്‍ പൊലീസും ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്തെത്തി ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. നിരീക്ഷണ കേന്ദ്രത്തിലാക്കിയ ഇവര്‍ക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം  കേസും എടുത്തിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.