ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ലോകത്തിലെ മുഴുവൻ ജനതയും മാസ്ക്ക് ധരിക്കണമെന്ന നിയമം ഭരണ സംവിധാനം നടപ്പാക്കുമ്പോൾ മാതൃകാപരമായ പ്രവർത്തനമാണ് സി.പി.ഐ ആയിരനെല്ലൂർ ലോക്കൽ കമ്മിറ്റി നടത്തുന്നത്.

ഒരു വീട്ടിലെ മുഴുവൻ ആൾക്കാർക്കും മാസ്ക്ക് എന്ന ക്യാമ്പയിനുമായ് സി പി ഐ ആയിരനെല്ലൂർ ലോക്കൽ കമ്മിറ്റി 
ലോകത്തിലെ മുഴുവൻ ജനതയും മാസ്ക്ക് ധരിക്കണമെന്ന നിയമം ഭരണ സംവിധാനം നടപ്പാക്കുമ്പോൾ  മാതൃകാപരമായ പ്രവർത്തനമാണ് സി.പി.ഐ ആയിരനെല്ലൂർ ലോക്കൽ കമ്മിറ്റി നടത്തുന്നത്.
കോറോണ വൈറസ് എന്ന മഹാമാരിയെ തടയുവാൻ മാസ്ക്ക് എന്ന മുഖാവരണം മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമായി .മാസ്ക്ക് ധരിക്കാതെ പുറത്ത് ഇറങ്ങിയാൽ കർശന നിയമ നടപടിയും പിഴയും ചുമത്തും.
അവസര മുതലെടുപ്പിന്റെ ഭാഗമായി വിപണിയിൽ മാസ്‌ക്കിന് അമിത വില ഈടാക്കി പൂഴ്ത്തിവെപ്പും . ജീവൻ രക്ഷാമരുന്നുകൾ ഉൾപ്പടെ പുഴ്ത്തി വച്ച് അമിത ലാഭം കൊയ്യുന്ന വൻ ലോബികൾക്ക് തിരിച്ചടി നൽകി കൊണ്ടാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായ മാസ്ക്ക് വിതരണം സി പി ഐ യുടെ താഴെ തട്ടിലെ ബ്രാഞ്ച് തലത്തിൽ ആരംഭിച്ചതും.
ഒരു വീട്ടിലെ മുഴുവൻ ആൾക്കാർക്കും മാസ്ക്ക് എന്ന ക്യാമ്പയിനുമായ് സി പി ഐ ആയിരനെല്ലൂർ ലോക്കൽ കമ്മിറ്റി തയ്യാറാക്കുന്നത് പതിനായിരത്തിൽപരം മാസ്ക്കുകൾ ആണ്. ആദ്യഘട്ടത്തിൽ നിർമ്മിച്ച രണ്ടായിരത്തി ഇരുന്നുറ് മാസ്ക്കുകളുടെ വിതരണോദ്ഘാടനം ഇളവറാംകുഴി വാർഡിൽ സി പി ഐ അഞ്ചൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ അനിമോൻ  നിർവ്വഹിച്ചു എല്‍.സി സെക്രട്ടറി ഡോൺ വി രാജ് ,അസി: സെക്രട്ടറി ഇ.എസ് രാജൻ. ബ്രാഞ്ച് സെക്രട്ടറിമാരായ പി വിജയൻ, വിക്രമൻ, സന്ദീപ് യുവജന പ്രവത്തകരായ അക്ബർഷ, കെ.എസ് ബിനു,  സി.ഡി.എസ് അംഗങ്ങളായ സുജിത, ലത, ജാസ്മി, ഷീമ, ആശാ വർക്കറന്മാരായ ഷൈനി രാജേഷ്, ഷംസത്ത്, തുടങ്ങിയവർ നേതൃത്ത്വം നൽകി . ഇളവറാംകുഴി വാർഡിലെ കുടുംബശ്രീ പ്രവർത്തകരാണ് മാസ്കുകൾ സൗജന്യമായി നിർമ്മിച്ച് നൽകിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.