ഡി.വൈ.എഫ്.ഐ ആയിരനെല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചിത്വ സുന്ദര നാട് എന്ന ക്യാമ്പെയിന് തുടക്കം കുറിച്ചു. ക്യാമ്പയിന്റെ മേഖലാതല ഉദ്ഘാടനം വിളക്കുപാറയിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ആര് ബിജു നിർവ്വഹിച്ചു.
മേഖലയിലെ എട്ട് വാർഡുകളിലും ശുചീകരണ പ്രവർത്തനവും അണു നശീകരണവും നടത്തുക എന്നതാണ് ക്യാമ്പെന്റെ ലക്ഷ്യം. സർക്കാർ സ്ഥാപനങ്ങൾ, പൊത് ഇടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ദേവാലയങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ ശുചീകരണവും അണു നശീകരണവും നടത്തിയത്.
ലോക് സൗണിന്റെ ഇളവിൽ കുടുതൽ ആളുകൾ അടഞ്ഞ് കിടന്ന സ്ഥാപനങ്ങളിലേക്ക് എത്തുമ്പോൾ പകർച്ചവ്യാധികൾ പടർന്ന് പിടിക്കാൻ കരണമായി തീരും .ഇതിനെ പ്രതിരോധിക്കുക എന്നത് കൂടിയാണ് ക്യാമ്പെൻ കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഷൈൻ ബാബു പറഞ്ഞു.
സി വൈ എഫ് ഐ മേഖലാ ട്രഷറർ അനുരഞ്ജൻ, മേഖല ഭാരവാഹികളായ നജുമ്മൽ ,അരുൺ, യുണിറ്റ് ഭാരവാഹികളായ ബിലാൽ, അഫ്സൽ ,പ്രണവ്, റെനാസ്, ജയകുമാർ ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ