ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ആയൂര്‍ ചുണ്ടുമുകള്‍ അംഗന്‍വാടി യൂത്ത് കോണ്ഗ്രസ് വൈസ്‌ പ്രസിഡന്റ്‌ എസ്.ജെ പ്രേം രാജിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു.

ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധി തടയാന്‍ കൊല്ലം ഇടമുളക്കല്‍ ഗ്രാമപഞ്ചായത്ത് ഒന്നും ചെയ്‍തില്ലെന്ന് ആരോപിച്ച് കോണ്ഗ്രസ് പ്രതിഷേധം.....ഇത് ശരി വെക്കുന്ന നിലയില്‍ അംഗന്‍വാടി കെട്ടിടത്തിന്റെ മുകള്‍ഭാഗം....
ആയൂര്‍ ചുണ്ടുമുകള്‍ അംഗന്‍വാടി യൂത്ത് കോണ്ഗ്രസ് വൈസ്‌ പ്രസിഡന്റ്‌ എസ്.ജെ പ്രേം രാജിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു.

പുനലൂര്‍ താലൂക്കില്‍ ഇടമുളക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി വ്യാപകമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോണ്ഗ്രസ് പ്രവര്‍ത്തകര്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ചെയ്തില്ല എന്നാരോപിച്ച് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.
ഇടമുളക്കല്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ആയൂര്‍ ചുണ്ടുമുകളില്‍ പ്രവര്‍ത്തിക്കുന്ന 827 നമ്പര്‍ അംഗന്‍വാടിയുടെ മുകളില്‍ വര്‍ഷങ്ങളായി വെള്ളം കെട്ടി കിടക്കുകയായിരുന്നു.
ഇതില്‍ കരിയില വീണു അഴുകുകയും കൊതുകുകള്‍ മുട്ടയിട്ട്‌ പെരുകി കൂത്താടിയും കൂടാതെ അഴുകിയ മാലിന്യത്തില്‍ പുഴുക്കളും,പായലും ഉണ്ടാകുകയും ഇതേതുടര്‍ന്ന് ദുര്‍ഗന്ധം വമിക്കുയും ചെയ്തത് അയല്‍വാസിയായ തോമസ്‌ തോട്ടത്തിലിന്റെ ശ്രദ്ധയില്‍ പെടുകയും അങ്ങനെ ഇക്കാര്യം ഐ.സി.ഡി.സി ഓഫീസറെ അറിയിക്കുകയും എന്നാല്‍ അംഗന്‍വാടി ജീവനക്കാര്‍ ചെയ്തു കൊള്ളും എന്ന് മറുപടി കിട്ടിയതായി തോമസ്‌ പറഞ്ഞു.

ഇവിടെ രണ്ട് വനിതാ ജീവനക്കാര്‍ ആണുള്ളത് ഇവര്‍ക്ക് കെട്ടിടത്തിന്റെ മുകളില്‍ കയറി ശുചീകരണം നടത്തുവാനുള്ള സാഹചര്യം നിലവിലില്ല.കൊച്ചു കുട്ടികള്‍ പഠിക്കുന്ന അംഗന്‍വാടി കെട്ടിടത്തിന്റെ അശാസ്ത്രീയ നിര്‍മ്മാണവും കൂടാതെ പഞ്ചായത്തിന്റെ നിരുത്തരവാദപരമായ ഇടപെടീലും ആണ് ഇത്തരം ഒരു സാഹചര്യം ഉണ്ടായത് എന്ന് നാട്ടുകാര്‍ പറയുന്നു.

തുടര്‍ന്ന് തോമസ്‌ നാട്ടുകാരെയും പോതുപ്രവര്‍ത്തകരെയും സ്ഥിതി അറിയിക്കുകയും വിവരം അറിഞ്ഞ കോണ്ഗ്രസ് പ്രവര്‍ത്തകര്‍ അംഗന്‍വാടിയില്‍ എത്തുകയും അപ്പോഴാണ്‌ അറിഞ്ഞത് അംഗനവാടിയുടെ മുകളില്‍ കയറുവാന്‍ പടികള്‍ ഇല്ലായിരുന്നു എന്നുള്ളത്.
തുടര്‍ന്ന് സമീപത്തെ വീട്ടില്‍ നിന്നും ഏണി സംഘടിപ്പിച്ചു മുകളിലേക്ക് കയറി നോക്കിയപ്പോള്‍ കണ്ട കാഴ്ച ഇവരെ അത്ഭുതപ്പെടുത്തി.
ഒരു ടാങ്കില്‍ എന്ന പോലെ വെള്ളം കെട്ടിക്കിടക്കുകയും അതില്‍ കൊതുകും കൂത്താടിയും പുഴുക്കളും പായലും നിറഞ്ഞതും കരിയില തുടങ്ങിയ മാലിന്യങ്ങള്‍ വീണു അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലും ആണെന്ന് കണ്ടു.
മലിന ജലം തുറന്നു വിടുവാന്‍ ഓവുകള്‍ അന്വേഷിച്ചെങ്കിലും കെട്ടിടത്തില്‍ മുകളില്‍ മഴവെള്ളം ഒഴുകി പോകുവാനുള്ള ഓവുകള്‍ ഇല്ലായിരുന്നു എന്ന് കണ്ടെത്തി.വാര്‍പ്പിന് വെള്ളം കെട്ടിനിര്‍ത്താന്‍ വേണ്ടി നിര്‍മ്മിച്ച വരമ്പുകളും നീക്കം ചെയ്തിരുന്നില്ല.
കൂടാതെ കുടിവെള്ള ടാങ്ക് പിടിപ്പിച്ചുണ്ടെങ്കിലും ഒരിക്കലും ഉപയോഗിക്കാത്തതും അഴുക്ക് നിറഞ്ഞതും തവളകള്‍ മുട്ടയിട്ട് വാലുമാക്രിയും കൊതുകുലാര്‍വയും പെരുകിയ നിലയിലും ആയിരുന്നു.
അഞ്ചല്‍ ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2015-16 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ അംഗന്‍വാടി പണികഴിപ്പിച്ചത്.ഇതിന്റെ ഉദ്ഘാടനം 20-11-2017 ന് ആണ് നടന്നത് അതിനു ശേഷം പെയ്ത മഴവെള്ളവും സമീപത്തുള്ള തെങ്ങിലെ ഓലയും കരിയിലകളും വീണു അഴുകിയ നിലയില്‍ ആയിരുന്നു ഇവിടം.
ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധി തടയാന്‍ കൊല്ലം ഇടമുളക്കല്‍ ഗ്രാമപഞ്ചായത്ത് ഒന്നും ചെയ്‍തില്ലെന്ന് പ്രേംരാജ് പറഞ്ഞു.
ഇവിടെ എത്തുന്ന ഏതു സാധാരണക്കാരുടെയും മനസ്സില്‍ തോന്നുന്ന ചോദ്യം
കിണര്‍ ഇല്ലാത്ത അംഗന്‍വാടിക്ക് വാട്ടര്‍ടാങ്ക് സ്ഥാപിച്ചത് എന്തിന് ?
പിന്നീട് കിണര്‍ കുഴിക്കാം എന്നാണെങ്കില്‍ മൂന്ന് വര്‍ഷമായി പഞ്ചായത്തിന് കിണര്‍ കുഴിക്കാന്‍ കഴിയാത്ത സാഹചര്യം എന്താണ്.
പടവുകള്‍ ഇല്ലാത്ത അംഗന്‍വാടി കെട്ടിടത്തിന്റെ മുകള്‍ഭാഗം വനിതാജീവനക്കാര്‍ എങ്ങനെ ശുചീകരിക്കും.
അംഗന്‍വാടി കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും വിവരാവകാശനിയമ പ്രകാരം എടുക്കുമെന്നും ക്രമക്കേട്‌ നടന്നിട്ടുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കോണ്ഗ്രസ് ബ്ലോക്ക്‌ സെക്രട്ടറി ഷൈജു പറഞ്ഞു.
തുടര്‍ന്ന് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ കെട്ടിടത്തിന്റെ മുകള്‍ഭാഗം ശുചീകരിക്കകയായിരുന്നു. യൂത്ത്‌ കോണ്ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എസ്.ജെ പ്രേം രാജിന്റെ നേതൃത്വത്തില്‍ കോണ്ഗ്രസ് ബ്ലോക്ക്‌ സെക്രട്ടറി ലിജു ആലുവിള,തോമസ്‌ തോട്ടത്തില്‍,ജെയിന്‍ ജോസഫ്‌ മീന തോമസ്‌ അനില്‍ ജോയി,തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.