ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് ഇന്ന് (മേയ് 9)


വീട്ടുവളപ്പിലെ പച്ചക്കറി കൃഷി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് ഇന്ന് (മേയ് 9)
വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വിഷയമാക്കി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഇന്ന്(മേയ് 9 ന്) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ 4.30 വരെയാണ് പരിപാടി. വീട്ടുവളപ്പിലെ പച്ചക്കറി കൃഷി രീതികള്‍, ഇതിന് അനുവര്‍ത്തിക്കേണ്ട മാര്‍ഗങ്ങള്‍, വിത്ത് തയ്യാറാക്കല്‍, മണ്ണൊരുക്കല്‍, തൈ ഒരുക്കല്‍, വളപ്രയോഗം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും വിശദമായ സംശയനിവാരണം ഫേസ്ബുക്ക് ലൈവിലൂടെ നല്‍കും. ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ ടി എന്‍ സീമ, കാര്‍ഷിക സര്‍വകലാശാലയിലെ വിവിധ വകുപ്പ് മേധാവികളും വിദഗ്ധരുമായ ഡോ എം ജോയ്, ഡോ ശാരദ, ഡോ എന്‍ എസ് രാധിക, ഡോ അമ്പിളി പോള്‍, ഡോ വിശ്വേശ്വരന്‍, ഹരിതകേരളം മിഷനിലെ കൃഷി ഉപമിഷന്‍ കണ്‍സള്‍ട്ടന്റ് എസ് യു സഞ്ജീവ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.  www.facebook.com/harithakeralamission     പേജ് സന്ദര്‍ശിച്ച് ലൈവ് കാണാവുന്നതാണ്. കൊറോണ കാലത്ത് പച്ചക്കറി കൃഷി ചെയ്യാനും തരിശുനില കൃഷിക്ക് പ്രോത്സാഹനം നല്‍കാനുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ ജനങ്ങള്‍ക്കുണ്ടായ പ്രത്യേക താത്പര്യം മുന്‍നിര്‍ത്തിയാണ് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നതെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ ടി എന്‍ സീമ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.