ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തൃക്കോയ്ക്കൽ വാർഡ് കമ്മറ്റിയുടെ നേത്യത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി .വിതരണോദ്ഘാടനം കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഏരൂർ സുബാഷ് നിർവ്വഹിച്ചു.
നാല് ഘട്ടങ്ങളിലായ് ആണ് കിറ്റ് വിതരണം നടന്നത്..ഏരൂർ തൃക്കോയിക്കൽ പ്രദേശങ്ങളിലായ് 1500 ൽ പരം കിറ്റുകൾ വിതരണം ചെയ്തത്.
ലോക്ഡൗണിൽ ദുരിതം അനുഭവിക്കുന്ന ജനതക്ക് ചെറിയ ഒരു കൈതാങ്ങ് ആകുക എന്ന ആശയത്തിലാണ് കിറ്റ് വിതരണം. ഇത് കൂടാതെ അവശ്യ സാധനങ്ങളുടെ ദൗർലഭ്യം നേരിടുന്ന വീടുകളിൽ ഉത്പ്പന്നങ്ങൾ എത്തിച്ച് നൽകുയും ചെയ്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ എഴായിരത്തിൽ പരം സഹായധന കാറ്റുകൾ ഇതിനോടകം വിതരണം ചെയ്തു എന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി ബി വേണുഗോപാൽ പറഞ്ഞു
കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി റ്റി കൊച്ചുമ്മച്ഛൻ , കോൺഗ്രസ്സ് നേതാക്കളായ എൻ രാജശേഖരൻ ,അബ്ദുൾ സലാം, മോഹനൻ, കല്ലുമല ഉണ്ണി, ജി രാജേഷ് എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ