കൊല്ലം പത്തനാപുരം കടയ്ക്കാമൺ വീടിന് മുറ്റത്തേക്ക് കാര്‍ മറിഞ്ഞു ഒരാള്‍ക്ക് പരുക്ക്. ഒഴിവായത് വന്‍ ദുരന്തം.
വീടിന്റെ മുറ്റത്ത് ഏതാനും നിമിഷങ്ങൾക്കു മുൻപ് വരെയും ഇവിടെ കുട്ടികളായ അൽഫോൺസയും അമലയും കളിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. നിമിത്തം എന്നു പറയും പോലെയാണ് മാതാവ് ഇരുവരെയും പിടിച്ച് മുറിക്കുള്ളിലാക്കി. സെക്കൻഡുകൾക്കുള്ളിൽ വീടിനു പുറത്തു കേട്ട ഇടി മുഴക്കം പോലുള്ള ശബ്ദം ഏവരെയും നിശബ്ദരാക്കി. പറന്നെത്തിയ കാർ പതിച്ചത് അൽഫോൻസയും അമലയും കളിച്ചു കൊണ്ടു നിന്ന സ്ഥലത്ത്.
ഇന്നലെ ഉച്ചയ്ക്ക് 11 നായിരുന്നു സംഭവം.ഇത് വിവരിക്കുമ്പോഴും കടയ്ക്കാമൺ ആലുംമൂട്ടിൽ കുഞ്ഞുമോന്റെയും കുടുംബാംഗങ്ങളുടെയും ഭയം വിട്ടു മാറിയിരുന്നില്ല. പത്തനാപുരം ഭാഗത്തു നിന്നു പുനലൂർ ഭാഗത്തേക്കു പോയ കാർ റോഡിനു വലതു വശത്തുള്ള വീടിന്റെ മുറ്റത്തേക്കാണ് മറിഞ്ഞത്. റോഡിൽ നിന്നു താഴ്ചയിൽ സ്ഥിതി ചെയ്യുന്ന വീടിന്റെ 60 മീറ്റർ മാറി നിൽക്കുന്ന മരത്തിൽ ഉയരത്തിൽ തട്ടിയാണ് കാർ വീട്ടു മുറ്റത്ത് പതിച്ചത്. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. പൂർണമായി തകർന്ന കാറിൽ നിന്നു നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട ഇയാളെ പുനലൂരിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ