ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂർ കരവാളൂര്‍ പിറക്കൽ പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്.

കൊല്ലം പുനലൂർ കരവാളൂര്‍ പിറക്കൽ പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്.പാതയോരത്ത് മാമ്പഴ കച്ചവടം നടത്തിയിരുന്നയാൾ അത്ഭുതകരമായ് രക്ഷപെട്ടു. കരവാളൂർ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്നു കാർ.
അമിത വേഗതയിൽ ആയിരുന്നു എന്നും പാതയോരത്ത് കച്ചവടത്തിനായ് സൂക്ഷിച്ചിരുന്ന മാമ്പഴം ഇടിച്ച് തെറിപ്പിച്ചു.തുടർന്ന് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക്  മറിയുകയായിരുന്നു .കാറിൽ മൂന്ന് യാത്രക്കാർ ആയിരുന്നു ഉണ്ടായിരുന്നത് എന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. 
വാഹനത്തിൻ്റെ ഉടമയായ കരവാളൂർ സ്വദേശി ജിനു, കരവാളൂർ മനോജ് ഭവനിൽ മുപ്പത്തിയഞ്ച്കാരനായ മനോജ്, കരവാളൂർ രതീഷ് ഭവനിൽ മുപ്പത്തിരണ്ട്കാരനായ രതീഷ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നതത്രെ.മൂന്ന് പേരാണ് കാറില്‍ ഉണ്ടായതായി പറയുന്നത്. ഇതില്‍ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തിൽ പരുക്ക് പറ്റിയ മനോജ്‌,രതീഷ്‌ എന്നിവരെ  പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ രതീഷിൻ്റെ ഇരുകാലുകൾക്ക് ഒടിവും മനോജിൻ്റെ ഒരു കാലിന് പൊട്ടലും സംഭവിച്ചിട്ടുണ്ട്.
യുവാക്കൾ മദ്യപിച്ച് കാറുമായ് അമിത വേഗതയിൽ പാഞ്ഞതാണ് അപകടം ഉണ്ടാകുവാന്‍ കാരണം എന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.