*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

സമുദ്ര മത്സ്യത്തൊഴിലാളി ആശ്വാസ ധനം രേഖകള്‍ ഹാജരാക്കി രജിസ്റ്റര്‍ ചെയ്യണം


സമുദ്ര മത്സ്യത്തൊഴിലാളി ആശ്വാസ ധനം രേഖകള്‍ ഹാജരാക്കി രജിസ്റ്റര്‍ ചെയ്യണം
സംസ്ഥാനത്തെ സമുദ്ര മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരു കുടുംബത്തിന് 2000 രൂപ വീതം ആശ്വാസ ധനം പ്രഖ്യാപിച്ച് വിതരണം ചെയ്തുവരുന്നു. ഇതിനോടകം ഒരുലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഈ ധനസഹായം ലഭിച്ചുകഴിഞ്ഞു. ശേഷിക്കുന്ന 15000 ത്തോളം കുടുംബങ്ങളുടെ ധനസഹായം ട്രഷറിയില്‍ നിന്നും ബാങ്കുകളിലേയ്ക്ക് അനുവദിച്ചെങ്കിലും ബാങ്കുകളില്‍ നിന്നും ധനസഹായം ബന്ധപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടുകളിലേക്ക് നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മത്സ്യത്തൊഴിലാളികളില്‍ നിന്ന് ശേഖരിച്ച ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളില്‍ വന്ന അവ്യക്തതയോ ഇനിയും മത്സ്യത്തൊഴിലാളി കുടുംബ രജിസ്ട്രിയില്‍ (എകങട) വിവരങ്ങള്‍ കൃത്യമായി നല്‍കാതിരുന്നതുമൂലമോ ആകാം ഇത്തരത്തില്‍ സംഭവിക്കുവാനിടയാക്കിയിട്ടുള്ളത്.
ഈ അസൗകര്യം ഒഴിവാക്കുന്നതിനും തുക ലഭ്യമാകാത്തവരായ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നതിലേക്കുമായി ഇനിയും തുക ലഭിക്കാത്തവര്‍ ഇത് ഒരു അറിയിപ്പായി പരിഗണിച്ച് അവരവരുടെ മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസിലോ ജില്ലാ ഫിഷറീസ് ഓഫീസിലോ ഹാജരാക്കി എഫ് ഐ എം എസില്‍  രജിസ്റ്റര്‍ ചെയ്യണമെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.