ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കൊട്ടാരക്കരയിൽ ഹാർഡ് വെയർ കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടുത്തം, കോടികളുടെ നഷ്ടം.

കൊല്ലം കൊട്ടാരക്കരയിൽ ഹാർഡ് വെയർ കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടുത്തം, കോടികളുടെ നഷ്ടം.
കൊട്ടാരക്കര കെ.എൻ.എസ് ആശുപത്രിയ്ക്ക് സമീപം പ്രവർത്തിക്കുന്ന ദാമു ആന്റ് സൺസ് എന്ന കമ്പനിയുടെ ഗോഡൗണിലാണ് തീ പടർന്നത്. വൈകിട്ട് 4 മണിയോടെയാണ് സംഭവം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പെയിന്റ്, ഹാർഡ് വെയർ ഐറ്റംസ്, ടൈൽസ് എന്നിവ കത്തിനശിച്ചു. കോടിക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളാണ് കത്തിനശിച്ചത്. ഗോഡൗണിൽ നിന്നും തീ ഉയരുന്നത് കണ്ട ജീവനക്കാരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്.
ഉടൻതന്നെ കൊട്ടാരക്കര, കുണ്ടറ, പത്തനാപുരം ഫയർ സ്റ്റേഷനുകളിൽ നിന്നായി അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലാണ് തീ പൂർണമായും കെടുത്തിയത്.
ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെയിന്റ്, വാർണിഷ് എന്നിവയിലേക്ക് തീ പടർന്നതോടെയാണ് ആളിക്കത്തിയത്. ലോക് ഡൗൺ സമയമായതിനാൽ ഭാഗീകമായി മാത്രമേ കമ്പനി പ്രവർത്തിച്ചിരുന്നുള്ളൂ. ജീവനക്കാർ തീ പിടിത്ത സമയത്ത് ഗോഡൗണിന്റെ അകത്തുണ്ടായിരുന്നതുമില്ല. അതുകൊണ്ടുതന്നെ വൻ ദുരന്തം ഒഴിവായി. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
കൊട്ടാരക്കര ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ടി.ശിവകുമാറിന്റെ നേതൃത്വത്തിൽ സേനാഗംങ്ങളായ ഷാജിമോൻ,ആർ സജീവ്, ദിലീപ് കുമാർ , മനോജ്, ബിനു, പ്രമോദ് , ബിനീഷ് എന്നിരടങ്ങിയ സംഘമാണ് തീ അണയ്ക്കാൻ നേതൃത്വം നൽകിയത്. ചലച്ചിത്ര സംവിധായകൻ രഞ്ജിലാൽ ദാമോദറിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. വിവിധ ജില്ലകളിലേക്ക് ഹാർഡ് വെയർ, ടൈൽസ്, പെയിന്റ് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതാണ് കമ്പനി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.