ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സംസ്ഥാനാന്തര യാത്രികര്‍ക്ക് ആര്യങ്കാവ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സാമ്പിള്‍ പരിശോധന


സംസ്ഥാനാന്തര യാത്രികര്‍ക്ക് ആര്യങ്കാവ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സാമ്പിള്‍ പരിശോധന
ജില്ലാ അതിര്‍ത്തി കടന്നു വരുന്ന സംസ്ഥാനാന്തര യാത്രികരുടെ സ്വാബ് പരിശോധന ഇനി ആര്യങ്കാവ് പ്രാഥമികാരോഗ്യകേന്ദ്രത്തിലും. രോഗലക്ഷണങ്ങള്‍ ഉള്ള യാത്രക്കാരുടെ സാമ്പിള്‍ പരിശോധനയ്ക്കായി രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്ന്  വരെയും ഉച്ചയ്ക്ക് മൂന്ന് മുതല്‍ ഏഴ് വരെയും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സാഹചര്യങ്ങളില്‍ രാത്രി പരിശോധനയ്ക്ക് പുനലൂര്‍ താലൂക്കാസ്ഥാന ആശുപത്രിയില്‍ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ആസ്ഥാനത്തു നിന്നും സ്വാബ് കളക്ഷന്‍ വാഹനം അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.