ആയൂർവേദ ആശുപത്രിയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രതിരോധ മരുന്നുവിതരണവും പച്ചക്കറിവിത്ത് വിതരണവും നടത്തി.
ആയൂർവേദ ആശുപത്രിയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രതിരോധ മരുന്നുവിതരണവും പച്ചക്കറിവിത്ത് വിതരണവും നടത്തി.ഏരൂർ ഗ്രാമപഞ്ചായത്തിലെ ഭാരതീപുരം വാർഡ് പരിധിയിൽ ഉൾപ്പെട്ട വീടുകളിലാണ് വിതരണം നടത്തിയത്. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മരുന്ന് വിതരണം.സംസ്ഥാനത്ത് കോവിഡ് പത്തൊൻപത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മട്ടുപ്പാവ് കൃഷിയും തിരിശ് ഭുമി കൃഷിയും സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ ഭാഗമായാണ് വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറി വിത്ത് വിതരണം നടത്തിയത്. വെണ്ട ,പയർ , പാവൽ, പടവലം തുടങ്ങിയ ഇനത്തിൽപ്പെട്ട വിത്തുകളാണ് വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ പിറ്റി കൊച്ചുമ്മച്ഛൻ നിർവ്വഹിച്ചു. ആരോഗ്യ പ്രവർത്തകരായ ബിജിൽ, സുനു, സത്യശീലൻ എഡിഎസ്സ് ചെയർപേഴ്സൺ ജയശ്രീ ,അംഗൻവാടി ജീവനക്കാരായ പുഷ്പ, വത്സല തുടങ്ങിയവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ