ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കെ എസ് ഇ ബി സെക്ഷന്‍ ഓഫീസുകളുടെ ക്യാഷ് കൗണ്ടറുകള്‍ ശനിയാഴ്ച്ചയും പ്രവര്‍ത്തിക്കും


കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുകളുടെ ക്യാഷ് കൗണ്ടറുകള്‍ ശനിയാഴ്ച്ചയും പ്രവര്‍ത്തിക്കും
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കെ എസ് ഇ ബി കണ്‍സ്യൂമര്‍ നമ്പര്‍ 0, 1, 2, 3, 4 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന ഉപഭോക്താക്കള്‍ക്ക് മെയ് നാലു മുതല്‍ എട്ടുവരെ ആയിരുന്നു വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നത്.
ഈ ദിവസങ്ങളില്‍ ഓഫീസില്‍ എത്തി ബില്‍ അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് ഇന്ന് (മെയ് 9, ശനിയാഴ്ച്ച) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലുവരെ വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കാനുള്ള അവസരം ലഭിക്കും.
കണ്‍സ്യൂമര്‍ നമ്പര്‍ 5, 6, 7, 8, 9 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന ഉപഭോക്താക്കള്‍ക്ക് മെയ് 11 മുതല്‍ 15 വരെ ആണ് വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ ബില്‍ അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് മെയ് 16 ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലുവരെ വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കാനുള്ള അവസരം ലഭിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.