കുടുംബശ്രീ ജനകീയ ഹോട്ടൽ കരവാളൂർ ഗ്രാമപഞ്ചായത്തിൽ തിരുവിഴ മുക്കിൽ പ്രവർത്തനമാരംഭിച്ചു.
പ്രജാപതി ഹോട്ടലിനോട് ചേർന്നാണ് കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്
ഉദ്ഘാടനം കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി രാജൻ നിർവഹിച്ചു .ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി രാജു, വാർഡ് മെമ്പർ മാരായ എ ഗോപി, ആശ്രമത്ത് ഗോപാല കൃഷ്ണൻ നായർ ,ശ്രീലത സുന്ദർ എന്നിവരും സി.ഡി.എസ്. ചെയർപേഴ്സൺ ഷീല ശശിയും സിപിഐ കരവാളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രസാദ് ഗോപി, തുളസീധരൻ പിള്ള എന്നിവരും ചടങ്ങിൽ സംബന്ധിച്ചു .പ്രഭാത ഭക്ഷണത്തോട് കൂടി പ്രവർത്തനമാരംഭിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണത്തിന് ഒരു ഊണിന് 20 രൂപ ക്രമത്തിൽ ആണ് ഈടാക്കുന്നത്.
പാർസലിന് 25 രൂപയും ആണ് പഞ്ചായത്തിലെ എല്ലാ ആളുകളും ഈ ഹോട്ടലും ആയി സഹകരിക്കണമെന്ന് എന്ന് സിഡിഎസ് ചെയർപേഴ്സൺ പുനലൂർ ന്യൂസിനോട് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ