ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ അരിപ്പ സമരക്കാര്‍ എട്ട് മണിക്കൂര്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു.

കൊല്ലം കുളത്തൂപ്പുഴ അരിപ്പ സമരക്കാര്‍ എട്ട് മണിക്കൂര്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. അരിപ്പ ഭൂസമരം പരിഹരിച്ച് കൃഷി ഭൂമി വാഗ്ദാനം നല്‍കി അധികാരത്തില്‍ കയറിയ ഇടത് സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിട്ടിട്ടും അനുകൂല നിലപാട് സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് അരിപ്പ സര്‍ക്കാര്‍ ഭൂമിയില്‍ സമരക്കാര്‍ എട്ട് മണിക്കൂര്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. ഭൂസമരം കരുത്തോടും കരുതലോടും മുന്നോട്ടെന്ന സന്ദേശം വിളിച്ചറിയിച്ച് സമര സമിതി നേതാവ് ശ്രീരാമന്‍ കൊയ്യോണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
കോവിഡ് മഹാമാരി പടരുന്നത് തടയുന്നതിനുളള നിരോധനം വന്ന് രണ്ട്  മാസം കഴിഞ്ഞിട്ടും ദുരിതം അനുഭവിക്കുന്ന സമരക്കാര്‍ക്ക് ഭക്ഷ്യധാന്യങ്ങളും, സൌജന്യ റേഷനും നല്‍കാതെ നിഷേധിക്കുകയും,സമര ഭൂമിയില്‍ കൃഷി ഇറക്കി വിളവെടുക്കാനനുവദിക്കാതെ  പട്ടിണിക്കിടുന്ന നയസമീപനമാണ് സര്‍ക്കാർ നടപ്പിലാക്കുന്നതെന്ന് ഉദ്ഘാടന വേളയില്‍ ശ്രീരാമന്‍ കൊയ്യോണ്‍ ആരോപിച്ചു. തരിശ് കിടക്കുന്ന ഭൂമിയില്‍ നെല്‍കൃഷി അടക്കം നൂറുമേനി വിളവിറക്കി സമര ഭൂമിയില്‍ കൃഷി ഇറക്കി തുടക്കത്തില്‍ പൊന്നു വിളയിച്ചിരുന്നെങ്കിലും പിന്നീട് പോലീസ് ഇടപെട്ട് കൃഷി ഇറക്കുന്നത് തടയുകയായിരുന്നു.
ആദിവാസി ദളിത് പിന്നോക്ക വിഭാഗങ്ങള്‍ നടത്തുന്ന ഭൂസമരത്തെ തിരിഞ്ഞ് നോക്കാതെ പ്രതിപക്ഷ പാര്‍ട്ടികളും വംശീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും കൊയ്യാേണ്‍ പറഞ്ഞു.എ.ഡി.എം.എസ് സംസ്ഥാന സെക്രട്ടറി വി.രമേശ് അധ്യക്ഷതവഹിച്ചയോഗത്തില്‍ യുവ കവി സി.എസ്.രമേശ് ഐക്യദാര്‍ഢ്യ അറിയിച്ചു സംസാരിച്ചു. സുലേഖബീവി, വി.മണിലാല്‍,ഗംഗാധരന്‍ കല്ലറ,ഷിേജാ വലിയപതാല്‍, പി.ഉദയന്‍, ബാബുജി, ചന്ദ്രശേഖരന്‍, കുഞ്ഞൂട്ടി, പ്രഭാസത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.