ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സഹായ ഹസ്തം വായ്പാ പദ്ധതിക്ക് കുളത്തൂപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്കില്‍ തുടക്കമായി.

കൊല്ലം കുളത്തൂപ്പുഴയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സഹായ ഹസ്തം വായ്പാ പദ്ധതിക്ക് കുളത്തൂപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്കില്‍ തുടക്കമായി.കര്‍ഷകരുടെ ദുരിതം അകറ്റാനായി നടപ്പിലാക്കുന്ന പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപവരെ ബാങ്ക് വായ്പ ലഭ്യമാക്കും.
കോവിഡ് വ്യാപനം തടയാനുളള നിരോധനം വന്നതോടെ ദുരിതത്തിലായവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതിനായി നബാര്‍ഡിന്‍റെ സഹകരണത്തോടെയാണ് സര്‍ക്കാര്‍ സഹായ ഹസ്തം വായ്പാ പദ്ധതി നടപ്പിലാക്കുന്നത്.
കുളത്തൂപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വായ്പാവിതരണത്തിന്‍റെ ഉദ്ഘാടം പ്രസിഡന്‍റ് കെ.ജെ.അലോഷ്യസ് ഉദ്ഘാടനം ചെയ്തു. സ്വര്‍ണ്ണ ഉരുപ്പടിയുടെയും വസ്തു ഈടിന്‍ മേലും ഒരുവര്‍ഷകാലത്തേക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്ന വായ്പാ പദ്ധതിയുടെ അവസരം സഹകാരികള്‍ പ്രയോജനപ്പെടുത്തണമെന്ന് ഉദ്ഘാടന വേളയില്‍ പ്രസിഡന്‍റ് അറിയിച്ചു.
ഭരണസമിതി അംഗങ്ങളായ എസ്.മോഹന്‍പിളള,കെ.ജി.ബിജു,പ്രിയരാജ് സെക്രട്ടറി പി.ജയകുമാര്‍,അസിസ്റ്റന്‍റ് സെക്രട്ടറി അബ്ദുല്‍ഹക്കീം കെ.എം.അജ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.