വിദേശത്ത് നിന്നും എത്തിയവരും ഇതരസംസ്ഥാനത്ത് നിന്നും നാട്ടില്‍ മടങ്ങി എത്തിയവരുമായ 30 പേരെ കുളത്തൂപ്പുഴയില്‍ ഗൃഹനിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇതരസംസ്ഥനങ്ങളില്‍ നിന്നെത്തിയ 23 പേരേയും, അബുദാബിയില്‍ നിന്നെത്തിയ മാതാവും രണ്ട് കുട്ടികളും ഇവരുടെ മാതാവും അടങ്ങുന്ന കുടുംബത്തെ വീട്ടിനുളളില്‍ കര്‍ശന നിരീക്ഷണത്തിലാക്കിയിട്ടുണ്ട് ഇവരെത്തിയ വിമാനത്തിലുളളവര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായ് വിവരം പുറത്ത് വന്നതോടെ വീട്ടിനുളളില്‍ നിന്ന് പുറത്ത് പോകുന്നോ എന്ന് കുളത്തൂപ്പുഴ പോലീസും ഇവരെ നിരീക്ഷിക്കുന്നുണ്ട്.
ലക്ഷദീപില്‍ നിന്നെത്തിയ സാംനഗര്‍ സ്വദേശികളായ മൂന്നുപേരുടെ സ്രവപരിശോധ നടത്താനുളള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്.
വിദേശത്ത് നിന്നും എത്തുന്നവരെ പഞ്ചായത്തുതല നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്നാണ് ചട്ടം എന്നാല്‍ ഇവരോടൊപ്പം വൃദ്ധരും കുട്ടികളും ഉളളതിനാലാണ് ഇപ്പോള്‍ ഗൃഹ നിരീക്ഷണത്തിലാക്കിയിട്ടുളളത്.
കുളത്തൂപ്പുഴ ആരോഗ്യകേന്ദ്ര അധികൃതരെത്തി ഇവരുടെ രോഗ വിവരങ്ങള്‍ മനസിലാക്കി നിരീക്ഷിക്കുന്നുണ്ട്. കുളത്തൂപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒട്ടേറെ നിരീക്ഷണ കേന്ദ്രങ്ങള്‍ പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ടെങ്കിലും വിദേശ മലയാളികളെ ആരേയും ഇതുവരെ ഇവിടെക്ക് പ്രവേശിക്കേണ്ടി വന്നിട്ടില്ല.
എന്നാല്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പ്രവാസികള്‍ എത്തുമെന്നു മനസിലാക്കിയതോടെ ഇവര്‍ക്ക് ഭക്ഷണം തയ്യാറാക്കാനുളള നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനുവേണ്ടി സാമൂഹ്യ അടുക്കള സജ്ജമാക്കുന്നതിനായി കുളത്തൂപ്പുഴ അമ്പലക്കടവിലെ സ്വകാര്യ ആഡിറ്റോറിയത്തിലാണ് ഒരുക്കങ്ങള്‍ നടത്തുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ