ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ പ്രവാസികളെ വരവേല്‍ക്കാനുളള കൊറോണ കെയര്‍ സെന്‍റര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചു.

കൊല്ലം കുളത്തൂപ്പുഴ പ്രവാസികളെ വരവേല്‍ക്കാനുളള കൊറോണ കെയര്‍ സെന്‍റര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചു.
സ്വന്തം നാടും വിടും ഉറ്റവരെയും വിട്ട്  ഉപജീവനത്തിനും  മറ്റുമായി പോയി കോവിഡ് മഹാമാരിമൂലം നാട്ടിലേക്ക് മടങ്ങി എത്തുന്നവരെ പാര്‍പ്പിക്കാനായി ക്രമീകരിക്കുന്നതിനായുളള കെട്ടിടം ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.
അരിപ്പ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂല്‍ കെട്ടിടമാണ് കൊറോണ വെൽഫെയർ സെന്‍റര്‍ ഒരുക്കുന്നതിന്‍റെ ഭാഗമായ് ശുചീകരിച്ചത്. അറുപത് കിടക്കകളാണ് ആദ്യഘട്ടത്തില്‍ ഇവിടെ ക്രമീകരിച്ചിട്ടുളളത്.
എല്ലാ കിടപ്പ് മുറികളോട് ചേര്‍ന്ന് ശുചിമുറികളോടുളള സൌകര്യങ്ങളോടെയാണ് കെട്ടിടം സജ്ജമാക്കിയിട്ടുളളത്. മുമ്പ് സന്നദ്ധ പ്രവര്‍ത്തകരുടെയും ഫയര്‍ ഫോഴ്സിന്‍റെയും നേതൃത്വത്തില്‍ കെട്ടിടം കഴുകി വെടിപ്പാക്കിയെങ്കിലും കോവിഡ് ബാധിച്ചവരുടെ സമ്പര്‍ക്കത്തിലുളളവരെ പാര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പിന്‍റെ അനുമതി ലഭിച്ചിരുന്നില്ല.
എന്നാല്‍ ഇതര സംസ്ഥാനത്ത് നിന്നടക്കം കൂടുതല്‍ പേര്‍ക്ക് പ്രദേശത്ത് സൌകര്യം ഒരുക്കണമെന്ന് ജില്ലാഭരണ കൂടത്തിന്‍റെ നിര്‍ദ്ദേശം വന്നതോടെയാണ് ഇവിടെ വീണ്ടും ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ഇതോടെയാണ് പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ അഭ്യര്‍ഥന പ്രകാരം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കെട്ടിടം ശുചീകരിക്കാന്‍ മുന്നിട്ടിറങ്ങിയത്.
ഡി.വൈ.എഫ്.ഐ അഞ്ചൽ ബ്ലോക്ക്‌ ജോ സെക്രട്ടറി പി ആർ അഭിഷാൻ, മേഖലാ സെക്രട്ടറി നൗഫൽ പ്രവര്‍ത്തകരായ കിരൺ,മനു തുടങ്ങിയവർ നേതൃത്വം നല്‍കി.

കൊല്ലം കുളത്തൂപ്പുഴ പ്രവാസികളെ വരവേല്‍ക്കാനുളള കൊറോണ കെയര്‍ സെന്‍റര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.