കൊല്ലം കുളത്തൂപ്പുഴ കൊറോണ സ്ഥിരീകരണത്തെ തുടർന്ന് അടച്ചു പൂട്ടിയ സര്‍ക്കാര്‍ ആശുപത്രി ഒ.പി.വിഭാഗം പ്രവര്‍ത്തനം തുടങ്ങി.
ജീവനക്കാരുടെ പരിശോധനാഫലങ്ങളെല്ലാം നെഗറ്റീവാണെന്ന് കണ്ടെത്തിയതോടെയാണ് ആശുപത്രി തുറക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയത്.
കുളത്തൂപ്പുഴയിൽ കോവിഡ് രോഗം ബാധിച്ച ആള്‍ ചികിത്സതേടി ആശുപത്രിയില്‍ എത്തിയതിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ കുളത്തൂപ്പുഴ കമ്മ്യൂണിറ്റി ആരോഗ്യകേന്ദ്രം ഒ.പി.വിഭാഗം തുറന്ന് പ്രവര്‍ത്തനം തുടങ്ങി.
ഞായറാവ്ച രാവിലെ മുതലാണ് ആശുപത്രിയില്‍ രോഗീ പരിചരണം ആരംഭിച്ചത്. കുളത്തൂപ്പുഴ ടൌണ്‍വാര്‍ഡിലെ വയോധികന്‍ കഴിഞ്ഞ 19,23 തീയതികളിലാണ് കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സ തേടിയെത്തിയത്.
പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചതായുളള വിവരം ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്.
ഇതേ തുടര്‍ന്നാണ് ആശുപത്രി അനിശ്ചിതകാലത്തേയ്ക്ക് അടച്ച് പൂട്ടിയത്. തുടര്‍ന്ന് അഗ്നിസുരക്ഷാവിഭാഗം ആശുപത്രിയും ഒ.പി.വിഭാഗവും പൂര്‍ണ്ണമായി അണു വിമുക്തമാക്കിയതോടെയാണ് ആശുപത്രി തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്.
ജില്ലാമെഡിക്കല്‍ വിഭാഗത്തിന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആശുപത്രി തുറക്കാന്‍ അനുമതിയായത്. കഴിഞ്ഞ ദിവസം എത്തിയ രോഗികള്‍ക്കെല്ലാം ചികിത്സ നല്‍കി തുടങ്ങിയിട്ടുണ്ട്.
അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരെല്ലാം നിരീക്ഷണത്തില്‍ ആയതിനാല്‍ പുതിയ ഡോകടറേയും ജീവനക്കാരെയും നിയമിച്ചാണ് പ്രവര്‍ത്തനം സജ്ജമാക്കിയിട്ടുളളത്. നിരീക്ഷണത്തിലുളള ജീവനക്കാരുടെ സ്രവപരിശോധനാഫലങ്ങളെല്ലാം തന്നെ നെഗറ്റീവായതോടെയാണ് ആശുപത്രി പ്രവര്‍ത്തനം വേഗത്തില്‍ ആരംഭിക്കാന്‍ കാരണമാവുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ