കൊല്ലം കുളത്തൂപ്പുഴയിൽ കളിക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റ് ജനല്‍ തലയില്‍ വീണ് ബാലന് ദാരുണാന്ത്യം. വീടിനുമുന്നിലായി ചാരിവച്ചിരുന്ന സിമന്‍റ് ജനല്‍ നിലംപതിച്ചായിരുന്നു അപകടം. മുറിവേറ്റ് രക്തം വാര്‍ന്ന് കിടന്ന കുട്ടിയെ ഏറെ വൈകിയാണ് രക്ഷിതാക്കള്‍ കാണുന്നത്.
കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഷാന്‍ മന്‍സിലില്‍ മുഹമ്മദ് ഷാന്‍-ജസ്ന ദമ്പതികളുടെ മകന്‍ നാലര വയസുള്ള അയാന്‍ ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ ഇവരുടെ വീടിന് മുന്നിലായിരുന്നു അപകടം. മുഹമദ് ഷായും കുടുംബവും കെട്ടിട നിര്‍മ്മാണത്തിനുളള കട്ടിളയും ജനലുകളും മറ്റും കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന സ്ഥാപനം നടത്തുകയാണ്.ഇവരുടെ വീടിനോട് ചേര്‍ന്നാണ് സ്ഥാപനം .
വീടിന് സമീപം ചാരി വെച്ചിരുന്ന ഭാരമേറിയ ജനൽ കളിക്കുന്നതിനിടെ കുട്ടിയുടെ മുകളിലേക്ക് വീഴുകയുമായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അയാനെ ഉടന്‍ തന്നെ അതുവഴി എത്തിയ ബി.എസ്.എന്‍.എല്‍ വാഹനത്തില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കുളത്തുപ്പുഴ സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ് അയാന്‍. സഹോദരന്‍ അബിന്‍ഷാ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ