ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴയിൽ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ദ്ധനവിനെതിരെ എ.ഐ.വൈ.എഫ് കുളത്തൂപ്പുഴയില്‍ പ്രതിഷേധിച്ചു.

കൊല്ലം കുളത്തൂപ്പുഴയിൽ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ദ്ധനവിനെതിരെ എ.ഐ.വൈ.എഫ് പ്രതിഷേധിച്ചു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ദ്ധനവിനെതിരെയും കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രതിഷധ സംഗമം സംഘടിപ്പിച്ചു.
കുളത്തൂപ്പുഴ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി അഞ്ചൽ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഇ. കെ.സുധീർ ഉദ്ഘാടനം ചെയ്തു.
മഹാമാരി സമയത്ത് ജനതക്ക് ആശ്വാസമേകേണ്ടുന്ന കേന്ദ്ര ഗവണ്‍മെന്‍റ് അധിക നികുതി അടിച്ചേല്‍പ്പിച്ച് പൊതുജനത്തെ കൊളളയടിക്കുന്ന നയസമീപനമാണ് നടത്തുന്നതെന്നും ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടന്ന് വരികയാണെന്നും ഉദ്ഘാടന വേളയില്‍ അദ്ദേഹം അറിയിച്ചു.
ലോക്ക്ഡൗൺ  നിയമങ്ങൾ പാലിച്ചു കുളത്തൂപ്പുഴ ഇന്ധന വിതരണ പമ്പിന് സമീപത്തായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
മണ്ഡലം ജോയിൻ സെക്രട്ടറി അജിമോൻ, കമ്മിറ്റി അംഗങ്ങളായ വിനോദ് കുമാർ, വില്ലേജ് കമ്മിറ്റി ജോയിൻ സെക്രട്ടറി രതുകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
ന്യൂസ്

കൊല്ലം കുളത്തൂപ്പുഴയിൽ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ദ്ധനവിനെതിരെ എ.ഐ.വൈ.എഫ് കുളത്തൂപ്പുഴയില്‍ പ്രതിഷേധിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.