കോവിഡ് കാലത്തെ നേരിടാൻ ‘മുഖ്യമന്ത്രി അപ്പൂപ്പന്’കരുത്തായി കുളത്തൂപ്പുഴയിലെ കുരുന്നുകളുടെ കൈ സഹായം. കൊല്ലം കുളത്തൂപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അംഗണവാടി കുട്ടികള്‍ സ്വരൂപിച്ച തുക കൈമാറി.
കുളത്തൂപ്പുഴ ചോഴിയക്കോട് ബീഡിക്കുന്ന് 60ാം നമ്പര്‍ അംഗന്‍വാടി വികസന സമിതിയും ജീവനക്കാരുടെയും നേതൃത്വത്തില്‍ കുരുന്നുകള്‍ സ്വരൂപിച്ചെത്തിച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
കുളത്തൂപ്പുഴ വില്ലേജ് ആഫീസര്‍ ജയദേവന്, അംഗന്‍വാടി വര്‍ക്കര്‍ അംബികയില്‍ നിന്നും തുക ഏറ്റുവാങ്ങി.
പഞ്ചായത്ത് അംഗം ജെ.പങ്കജാക്ഷന്,പഞ്ചായത്ത് സെക്രട്ടറി കെ.എസ്.രമേശ് ഹെല്‍പ്പര്‍ ശ്യാമളാഭായി എന്നിവര്‍ സന്നിഹിതരായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ