ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോവിഡ് രോഗമുക്തി നേടിയ വയോധികന്‍ മരിച്ചതോടെ കുളത്തൂപ്പുഴ നിവാസികള്‍ ആശങ്കയിലായി.

കൊല്ലം കുളത്തുപ്പുഴയില്‍ കോവിഡ് രോഗമുക്തി നേടിയ വയോധികന്‍ മരിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലായി.
കോവിഡ് ചികിത്സക്കിടയില്‍ ആശുപത്രിയില്‍ വയോധികന്‍ മരിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. കുളത്തൂപ്പുഴ ഇലവും മൂട്ടില്‍ വീട്ടില്‍ പത്മനാഭനാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതായ് ആരോഗ്യവകുപ്പ് വിവരം പുറത്ത് വിട്ട് നിമിഷങ്ങള്‍ക്കകം ആശുപത്രിയില്‍ കുഴഞ്ഞ് വീണ് മരിച്ചത്.
മരണപ്പെട്ട ആള്‍ക്ക് രോഗം സ്ഥിരീകരിച്ച് ഒരാഴ്ചക്കകം രോഗമുക്തി നേടിയതായുളള വിവരം പുറത്ത് വന്നതും ആശങ്ക ഏറുന്നു. കുളത്തൂപ്പുഴയില്‍ നിന്നുളള മൂന്ന് പേരാണ് ഇദ്ദേഹത്തോടൊപ്പം രോഗ മുക്തി നേടിയതിനെ തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലുളളത്. ഇവരുടെ ബന്ധുക്കളും നാട്ടുകാരുമാണ് വയോധകന്‍റെ മരണത്തോടെ ആശങ്കയിലായിരിക്കുന്നത്. രോഗമുക്തി നേടിയവരോടൊപ്പം പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ വയോധികനേയും വിടുതല്‍ ചെയ്യാനുളള നടപടികള്‍ക്കായി ഐസൊലേഷന്‍ സെന്‍ററില്‍ നിന്നും വാര്‍ഡിലേയ്ക്ക് മാറ്റിയതിനു ശേഷമാണ് മരണം സംഭവിക്കുന്നത്.
ഇപ്പോള്‍ രോഗം മുക്തി നേടിയവരുടെ കൂട്ടത്തിലും രണ്ടുപേര്‍ വയോധികര്‍ തന്നെയാണ്. എന്നാല്‍ ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും കൊറോണ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ഇനിയും കഴിഞ്ഞിട്ടില്ല ഇതില്‍ വ്യക്തത വരുത്താന്‍ ആരോഗ്യവകുപ്പും ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരും തയ്യാറാകാത്തതാണ് ആശങ്കയ്ക്കു കാരണം.
കൂടാതെ വയോധികന്‍ ബന്ധുക്കളേയും സമ്പര്‍ക്ക പട്ടികയിലുളളവരേയും മറ്റ് സ്ഥലങ്ങളിലാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത് ഇവരെ കുളത്തൂപ്പുഴയില്‍ നിരീക്ഷണ കേന്ദ്രമുണ്ടായിട്ടും ഇങ്ങോട്ട് മാറ്റാനായിട്ടില്ല. ഇതും ആശങ്കയ്ക്ക് ഇടയാക്കുന്നു. കൂടാതെ വയോധികന് രോഗം സ്ഥിരീകരിക്കുന്നതിന് തൊട്ട് മുമ്പ് കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു അതിനാല്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.