കൊല്ലം കുളത്തൂപ്പുഴയില്‍ അതിഥി തൊഴിലാളികളെ ജന്മനാട്ടിലേക്ക് മടക്കി അയക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി.
നാട്ടിലേക്ക് മടങ്ങേണ്ടുന്ന അതിഥിതൊഴിലാളികളെ തിരിച്ചയക്കാനുളള നടപടികള്‍ കുളത്തൂപ്പുഴയില്‍ പൂര്‍ത്തിയായി. പ്രദേശത്തെ വിവിധ തൊഴില്‍ ശാലകളിലായി 150 ഓളം തൊഴലാളികളാണ് കുളത്തൂപ്പുഴയില്‍ ക്യാമ്പ് ചെയ്യുന്നത്.
ഇവരില്‍ ഭൂരിഭാഗവും മടങ്ങാന്‍ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നതോടെയാണ് കുളത്തൂപ്പുഴ പഞ്ചായത്ത് നിരീക്ഷണ സമിതി ഇടപെട്ട് ഇവരുടെ മടക്കയാത്രക്കുളള തയ്യാറെടുപ്പുകള്‍ സജ്ജമാക്കിയത്.
കുളത്തൂപ്പുഴയിലെ ഫിഷറീസ് മത്സ്യ വിത്തുല്പാദന കേന്ദ്രത്തിലെ കരാര്‍ പണിക്കാര്,ഇഷ്ടിക നിര്‍മ്മാണ കമ്പനിയിലെ തൊഴിലെടുക്കുന്നവര്‍,കോഴിഫാമുകളിലെ ജീവനക്കാര്‍, ഹൈവേ നിര്‍മ്മാണത്തിനായി എത്തിയവര്‍, അങ്ങനെ വിവിധ മേഖലയിലുളളവരാണ് നാട്ടിലേക്ക് ഇപ്പോള്‍ മടങ്ങുന്നത്.
പലര്‍ക്കും മടങ്ങാന്‍ മതിയായ താല്പര്യമില്ലങ്കിലും തൊഴിലില്ലാതെ ഇവിടെ പിടിച്ച് നില്‍ക്കാനാവില്ലന്നും കോവിഡ് രോഗം പൂര്‍ണ്ണമായി മാറിയാലുടന്‍ മടങ്ങിയെത്തുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
കഴിഞ്ഞദിവസം കുളത്തൂപ്പുഴ വില്ലേജ് ആഫീസര്‍ ജയദേവന്,പഞ്ചായത്ത് സെക്രട്ടറി കെ.എസ് രമേശ്,കുളത്തൂപ്പുഴ മെഡിക്കല്‍ ആഫീസര്‍ പ്രകാശ്,ഡോക്ടര്‍ ഷെമീര്‍,സി.പി.ഒ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവരുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മെഡിക്കല്‍ സംഘം പരിശോധ നടത്തി രോഗവിവരങ്ങള്‍ ശേഖരിക്കുകയും പൂര്‍ണ്ണ ആരോഗ്യവാരാണെന്നുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു.
തൊഴിലാളികളുടെ ജില്ലയും,പോലീസ് സ്റ്റേഷനും,തദ്ദേശസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും ആരോഗ്യ കേന്ദ്രങ്ങളുടെ വിവരവും ശേഖരിച്ചു. മടക്ക യാത്രക്കുളള ട്രെയിന്‍ സമയവും മുടക്കേണ്ടുന്ന തുകയും ജില്ലാഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്കാവും ഇവരെ അറിയിക്കുക. അതിന് ശേഷം കെ.എസ്.ആര്.ടി.സി.ബസ്സില്‍ കൊല്ലത്ത് എത്തിക്കുകയും അവിടെ നിന്നാവും നാട്ടിലേക്കുളള ട്രെയിന്‍ പുറപ്പെടുന്നതെന്നും അധികൃതര്‍ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ