ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ കളിക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റ് ജനല്‍ തലയില്‍ പതിച്ച് ദാരുണമായി മരിച്ച അയാന് കല്ലുവെട്ടാംകുഴി ഗ്രാമം കണ്ണീരോടെ വിടനല്‍കി.

കൊല്ലം കുളത്തൂപ്പുഴ കളിക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റ് ജനല്‍ തലയില്‍ പതിച്ച് ദാരുണമായി മരിച്ച നാലരവയസുകാരന്‍ അയാന് കല്ലുവെട്ടാംകുഴി ഗ്രാമം കണ്ണീരോടെ വിട നല്‍കി.
കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഷാന്‍മന്‍സിലില്‍ മുഹമ്മദ്ഷാന്‍-ജസ്ന ദമ്പതികളുടെ മകന്‍ അയാന്‍ഷാ വീടിനുമുന്നിലായി ചാരിവച്ചിരുന്ന സിമന്‍റ് ജനല്‍ അബന്ധത്തില്‍ നിലംപതിച്ച് ബുധനാഴ്ച ഉച്ചയോടെയാണ് അപകടത്തില്‍ പെട്ട് മരണമടഞ്ഞത്.
മുറിവേറ്റ് രക്തം വാര്‍ന്ന് കിടന്ന കുട്ടിയെ രക്ഷിതാക്കള്‍കാണുമ്പോള്‍ അവശ നിലയിലായിരുന്നു. ഉടന്‍ തന്നെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. വലിയേല സ്റ്റെല്ലാമേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മിടുക്കനായ വിദ്യാര്‍ത്ഥി പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും സമര്‍ത്ഥനായ അയാനെ അധ്യാപകര്‍ക്കും പ്രദേശ വാസികള്‍ക്കും ഏറെ പ്രിയം തന്നെയായിരുന്നു.എപ്പോഴും കളിചിരികളുമായി ഓടി നടന്നിരുന്ന പ്രിയപ്പെട്ട ആയാന്‍റെ വേര്‍പാട് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല.
മുഹമ്മദ് ഷായും കുടുംബവും വീടിനോട് ചേര്‍ന്ന് നടത്തിവരുന്ന കോണ്‍ക്രീറ്റ് കെട്ടിടനിര്‍മ്മാണ യൂണിറ്റില്‍ നിര്‍മ്മിച്ച് സൂക്ഷിച്ചിരുന്ന ജനല്‍ പാളിയില്‍ കളിക്കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടയിരുന്നു അപകടം.
തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടവും കോവിഡ് പരിശോധനക്കും ശേഷം വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ നാട്ടിലെത്തിച്ച മൃതദേഹം കോവിഡ് നടപടിക്രമങ്ങള്‍ പാലിച്ച് അനേകങ്ങളാണ് കനത്ത മഴയെ പോലും അവഗണിച്ച് അവസാനമായി ഒരു നോക്കു കാണാനെത്തിയത്.കുളത്തൂപ്പുഴ പോലീസിന്‍റെ സഹായത്തോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയവരെ നിയന്ത്രിച്ച് മൃതദേഹം കാണാന്‍ അവസരൊരുക്കിയ ശേഷം കുളത്തൂപ്പുഴ മുസ്ലീം ജുമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.