കൊല്ലം കുളത്തൂപ്പുഴയില്‍ കൊവിഡ് സ്ഥിരീകരീച്ച വയോധിക രോഗമുക്തി നേടി. നിരീക്ഷണത്തിലുളളവരുടെ പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ്. പ്രദേശവാസികള്‍ ആശ്വാസത്തില്‍.
കൊല്ലം കുളത്തൂപ്പുഴ തുടര്‍ച്ചയായ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഒട്ടേറെ പേരെ നീരീക്ഷണത്തിലയക്കുകയും ചെയ്തപ്പോൾ കുളത്തൂപ്പുഴ നിവാസികൾക്ക് ഉണ്ടായ ആശങ്ക ഒഴിയുന്നു. തുടക്കത്തില്‍ രോഗം സ്ഥിരീകരിച്ച വയോധികയുടെ രണ്ടാമത് പരിശോധനാഫലം നെഗറ്റീവാണെന്നത് നാട്ടുകാര്‍ക്ക് ആശ്വാസമേകുന്നത്.
പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ഇവരുടെ സ്രവ പരിശോധനഫലം കഴിഞ്ഞദിവസം ലഭിക്കുകയും രോഗമുക്തി നേടിയുളള വിവരം ആരോഗ്യവകുപ്പ് അധികൃതര്‍ കഴിഞ്ഞദിവസം പുറത്ത് വിടുകയും ചെയ്തിരുന്നു. ദിവസങ്ങളായി ആശങ്കയോടെ കഴിഞ്ഞിരുന്ന പ്രദേശവാസികളില്‍ ഇത് ഏറെ പ്രതീക്ഷയ്ക്ക് വകനല്കുന്നു.
പരിപ്പളളി മെഡിക്കല്‍ കോളേജില്‍ നിന്നും വിട്ടയച്ച ഇവരുടെ ഒരു പരിശോധനാഫലം കൂടി ലഭ്യമായല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന വയോധികയ്ക്ക് നിരീക്ഷണ കലാവധി പൂര്‍ത്തിയാക്കി വീട്ടിലേയ്ക്ക് മടങ്ങാം. ഇവരുടെ മകളുടേയും കൊച്ചുമകളുടേയും പരിശോധനഫലം നേരുത്തെ തന്നെ നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. തമിഴ്നാട്ടില്‍ പോയി മടങ്ങിയ പ്രദേശവാസിയായ യുവാവിന്റെ അയല്‍ വാസിയായ വയോധികയ്ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെടുന എന്നാല്‍ ഇവരുടെ ആദ്യസമ്പര്ക്ക പട്ടകയിലുളളവരുടെയും വയോധികയുടേയും പരിശോധനാഫലങ്ങളെല്ലാം ആശാവഹമാണെന്നുളളതാണ് പ്രദേശവാസികള്‍ക്ക് ഏറെ ആശ്വാസമേകുന്നത്. ഇവരെ ആദ്യം ചികിത്സിച്ച് ആരോഗ്യപ്രവര്‍ത്തകരുടേയും,സ്വകാര്യ ആശുപത്രി ജീവനക്കാരന്റെയും കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരുടേയും പരിശോധനാഫലങ്ങളെല്ലാം നെഗറ്റീവ് ആയിരുന്നു.
അമ്പലക്കടവ് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട കുളത്തൂപ്പുഴ പോലീസ് ഉദ്യോഗസ്ഥരുടേയും മറ്റുമായി മുപ്പതോളം പേരുടെ സ്രവ പരിശോധനാഫലങ്ങള്‍ കൂടി ലഭിക്കാത്തതിനാല്‍ രോഗവിവരങ്ങളെ കുറിച്ച് പൂര്‍ണ്ണമായ ചിത്രം പുറത്ത് വിടാന്‍ ആരോഗ്യ വിഭാഗത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ കുളത്തൂപ്പുഴ പഞ്ചായത്തും പോലീസും ആരോഗ്യവകുപ്പും ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളും കര്‍ശന പരിശോധനകളും പ്രദേശത്ത് നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവുകളൊന്നും ഇതോടെ ട്രിപ്പിൾ ലോക് ടൌണ്‍ നിലനില്‍ക്കുന്ന കുളത്തൂപ്പുഴ പഞ്ചായത്തിന് ബാധകമല്ലന്ന് കുളത്തൂപ്പുഴ സി.ഐ. കെ.എസ്. വിജയന് അറിയിച്ചു.
്നത്. അമ്പലക്കടവ് സ്വദേശിയും,ഠൌണ്വാര്ഡ് നിവാസിയുമായാ മറ്റ് രണ്ട് പേര്‍ക്ക് കൂടി ഇത്തരത്തില്‍ രോഗം ബാധിച്ചിരുന്നു. ഇവര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ