വിദേശത്ത് നിന്നും മടങ്ങി എത്തുന്നതും അന്യ സംസ്ഥാനത്തുളളവരുമായ മലയാളികളെ വരവേല്‍ക്കാന്‍ കുളത്തൂപ്പുഴയില്‍ കൊവിഡ് സെന്‍ററുകള്‍ ഒരുങ്ങികഴിഞ്ഞു. നിരീക്ഷണ കാലാവധി പൂര്‍ത്തിയാകും വരെ ഇവര്‍ക്ക് ഇവിടെ പാര്‍ക്കാനുളള വിപുലങ്ങളായ സൌകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. കുളത്തൂപ്പുഴ പൊന്നൂ പാലസ്,സമീപത്തെ സ്വകാര്യ കെട്ടിടം,അമ്പലക്കടവ് നിരഞ്ജന ഹോട്ടല്‍,ഡാലി നീമാപാലസ്,വില്ലുമല പ്രീമെട്രിക് ഹോസ്റ്റല്‍, സാനി നേഴ്സിംഗ് ഹോം, ആര്‍.പി.എല്‍ റെസ്റ്റ് ഹൌസ്, വനംവകുപ്പ് കളംകുന്ന് ലേക്ക് വ്യൂ, കട്ടിളപ്പാറ വനം ട്രെയിനിംഗ് സെന്‍റര്‍, അരിപ്പ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ തുടങ്ങിയ നിരവധി കെട്ടിടങ്ങളിലായാണ് വരവേല്‍ക്കുന്നവരെ പാര്‍പ്പിക്കാന്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുളളത്. സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കെട്ടിടങ്ങള്‍ ശുചീകരിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.
അന്യ സംസ്ഥാനത്ത് നിന്നും പ്രദേശത്തേക്ക് മടങ്ങിയെത്തുന്ന 165 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇവരില്‍ 13 പേര്‍ ഇതിനോടകം എത്തിക്കഴിഞ്ഞു. വിദേശ മലയാളികളില്‍ 3 പേര്‍ മാത്രമാണ് ആദ്യ ദിനത്തില്‍ എത്തിയിട്ടുളളത്. ബാക്കിയുളളവര്‍ തിങ്കള്‍, ചൊവ്വ ദിനങ്ങളിലായെത്തുമെന്നാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കുളത്തൂപ്പുഴ പഞ്ചായത്തു തല നിരീക്ഷണ സമിതി അധികൃതര്‍ പറയുന്നത്.
കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തും റവന്യൂ അധികൃതരും,ആരോഗ്യ വിഭാഗവും സംയുക്തമായി നിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നത്. പ്രത്യേകം പരിശീലനം നേടിയവരെ നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രത്യക ചുമതല നല്‍കി നിയോഗിച്ചിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നവരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇവരെ നേരത്തെ തന്നെ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നും ഒഴിപ്പിച്ച് വീടുകളിലേക്ക് മാറ്റി ഈ കേന്ദ്രങ്ങള്‍ കൂടി ഏറ്റെടുത്താണ് പ്രദേശത്ത് വിപുലമായ സൌകര്യം ഒരുക്കിയിട്ടുളളതെന്ന് കുളത്തൂപ്പുഴ വില്ലേജ് ആഫീസര്‍ ജയദേവന്‍ അറിയിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ