വിദേശ മലയാളികളെയും ഇതര സംസ്ഥാനത്ത് നിന്നും എത്തുന്നവരേയും പാര്‍പ്പിക്കാനായി കുളത്തൂപ്പുഴയില്‍ കൂടുതല്‍ സൌകര്യമെരുക്കാനായി പ്രദേശത്തെ ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ കണ്ടെത്തി സജ്ജീകരിക്കാന്‍ പഞ്ചായത്ത് തല ജാഗ്രതാസമിതി നടപടി തുടങ്ങി.
സമീപത്തെ ഹോട്ടലുകളും റിസോർട്ടുകളും നേരുത്തെ തന്നെ അധികൃതര്‍ സജ്ജമാക്കിയിരുന്നു. എന്നാല്‍ വിദേശത്ത് നിന്നും മടങ്ങി എത്തുന്ന കൂടുതല്‍ പേരെ പ്രദേശത്ത് പാര്‍പ്പിക്കേണ്ടി വരുമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കിയതോടെയാണ് പഞ്ചായത്ത് തല ജാഗ്രതാസമിതി സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ചൊവ്വാഴ്ച അടിയന്തിര അവലോകന യോഗം ചേര്‍ന്ന് വിപുലങ്ങളായ സൌകര്യങ്ങള്‍ കണ്ടെത്താന്‍ നടപടി ആരംഭിച്ചത്.
കുളത്തൂപ്പുഴ ജംഗ്ഷനുമായി അടുത്തു കിടക്കുന്ന പ്രദേശമായ ഠൌണ്‍, മഠത്തിക്കോണം, അമ്പലം, ഇ.എസ്.എം.കോളനി, നെല്ലിമൂട് തുടങ്ങിയ പ്രദേശങ്ങളിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളുടെ വിവര ശേഖരണം നടത്താന്‍ വാര്‍ഡുതല ജാഗ്രതാ സമിതിയെ യോഗം ചുമതലപ്പെടുത്തി.
പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍,അംഗണ വാടി ജീവനക്കാര്‍ എന്നിവര്‍ക്കായിരിക്കും വാര്‍ഡു തല പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കേണ്ട ചുമതല. നിരീക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്നവര്‍ക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഒരുക്കി നല്‍കാനും യോഗം തീരുമാനിച്ചു.
അധികൃതരുടെ നിര്‍ദ്ദേശം മറികടന്ന് വിട്ടുനല്‍കാന്‍ വിസമ്മതിച്ച സ്വകാര്യ നേഴ്സിഗ് ഹോം പിടിച്ചെടുത്ത് കോവിഡ് കേന്ദ്രം സജ്ജീകരിക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലൈലാബീവിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജെ.അലോഷ്യസ്,മെഡിക്കല്‍ ആഫീസര്‍ പ്രകാശ്, പഞ്ചായത്ത് സെക്രട്ടറി കെ.എസ്.രമേശ്, വില്ലേജ്ആഫീസര് ജയദേവന്, പഞ്ചായത്ത് അംഗങ്ങളായ പി.അനില്‍കുമാര്‍, സുനില്‍കുമാര്‍, സിന്ധു, സി.പി.ഒ.മനോഹരന്പിളള എന്നിവര്‍ സന്നിഹിതരായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ