*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഇളവുകള്‍ വന്നതോടെ പൊതുജനം കൂട്ടത്തോടെ പുറത്തിറങ്ങിതുടങ്ങി. കര്‍ശന നിയന്ത്രണങ്ങളുമായി കുളത്തൂപ്പുഴ പോലീസ്.

ഇളവുകള്‍ വന്നതോടെ പൊതുജനം കൂട്ടത്തോടെ പുറത്തിറങ്ങി തുടങ്ങി. കര്‍ശന നിയന്ത്രണങ്ങളുമായി കുളത്തൂപ്പുഴ പോലീസ്.
കുളത്തൂപ്പുഴ ട്രിപ്പില്‍ ലോക്ക് ഡൌണ്‍ നില നിന്നിരുന്ന കുളത്തൂപ്പുഴയില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ പൊതുജനം കൂട്ടത്തോടെ നിരത്തുകളില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നത് പോലീസിന് തലവേദനയാകുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്ന കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകള്‍ക്ക് ഉപാധികളോടെയാണ് ജില്ലാദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞദിവസം ഇളവുകള്‍ പ്രഖ്യാപിച്ചത്.
മൂന്നില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല,അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാരശാലകള്‍ മാത്രമെ തുറക്കാന്‍ അനുവദിക്കൂ.ഇവിടങ്ങളില്‍ രണ്ടുപേരില്‍ കൂടുതല്‍ ആളുകള്‍ ഒരേ സമയം എത്താന്‍ പാടില്ല. വഴിയോര കച്ചവടവും,ചായക്കടകളും,ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവാദമില്ല. എന്നീ നയന്ത്രണങ്ങളോടെയാണ് ഇളവ് അനുവദിച്ചിരുന്നത്.
എന്നാല്‍ കുളത്തൂപ്പുഴ ജംഗ്ഷന് പുറത്തുളള മിക്കകടകളും വ്യാപാരികള്‍ തുറക്കാന്‍ ശ്രമിച്ചതും,വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ പുറത്തിറങ്ങിയതുമാണ് പോലീസിന് തലവേദനയായത്. നിത്യേപയോഗസാധനങ്ങള്‍ വില്‍ക്കുന്നതല്ലാതെ തുറന്ന കടകള്‍ പോലീസ് അടപ്പിച്ചു.
ബാങ്കുകളിലും എ.ടി.എം കൌണ്ടറുകള്‍ക്ക് മുന്നിലും അനുഭവപ്പെട്ട തിരക്കും പോലീസ് ഇടപെട്ട് നിയന്ത്രിച്ചു. വാഹനപരിശോധ ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്. പഞ്ചായത്ത് അതിര്‍ത്തികളിലെയും പ്രധാന ജംഗ്ഷനിലേയും പോലീസ് പരിശോധന കര്‍ശനമായാണ് തുടരുന്നത്.
അതേസമയംവ്യാഴാഴ്ച പഞ്ചായത്ത് പൊതു ചന്തദിനമായിട്ടും മാര്‍ക്കറ്റ് തുറക്കാന്‍ അനുമതിയുണ്ടായില്ല. റെഡ് സോണ്‍ നിലനിന്ന പ്രദേശം നിയന്ത്രണങ്ങളോടെയാണ് ഓറഞ്ച് സോണിലേക്ക് മാറ്റിയതായ് പ്രഖ്യപനം വന്നത്. എന്നാല്‍ പുലര്‍ച്ച മുതല്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ജനങ്ങള്‍ കൂട്ടത്തോടെയാണ് നിരത്തുകള്‍ കയ്യടക്കിയത്.
കോവിഡ് രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴ,ടൌണ്‍,അമ്പലം വാര്‍ഡുകളില്‍ നിലനിന്നിരുന്ന പ്രത്യേക നിയന്ത്രണത്തിനും പൂര്‍ണ്ണമായി ഇളവ് അനുവദിച്ചിട്ടുണ്ട്.  ഇളവുകളിലെ വ്യക്തത വരുത്താന്‍ പഞ്ചായത്ത് നിരീക്ഷണ സമിതി അധികൃതര്‍ക്കോ പോലീസിനോ കഴിയാത്തതാണ് നാട്ടുകാരെ കുഴക്കുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.