ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ എന്‍.എസ്.എസ്.കരയോഗത്തിന്‍റെ നേതൃത്വത്തില്‍ പച്ചക്കറികിറ്റുകള്‍ വിതരണം ചെയ്തു.

കൊല്ലം കുളത്തൂപ്പുഴ എന്‍.എസ്.എസ്.കരയോഗത്തിന്‍റെ നേതൃത്വത്തില്‍ പച്ചക്കറികിറ്റുകള്‍ വിതരണം ചെയ്തു.
കുളത്തൂപ്പുഴ ആറ്റിനു കിഴക്കേകര 608ാംനമ്പര്‍ അയ്യപ്പവിലാസ് എന്‍.എസ്.എസ്. കരയോഗത്തിന്‍റെ നേതൃത്വത്തില്‍ സമുദായ കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ എത്തിച്ചു നല്‍കി. കോവിഡ് വ്യാപനം തടയുന്നതിന്‍രെ ഭാഗമായി നിരോധനം വന്നതോടെ ദുരിതത്തിലായ നിര്‍ദ്ധന വിഭാഗത്തെ സഹായിക്കുന്നതിനായി പുനലൂര്‍ താലൂക്ക് യൂണിയന്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കിറ്റ് വിതരണം നടന്നത്.
ചീരയും,പച്ചക്കറികളും നാളികേരവും അടങ്ങുന്ന കിറ്റുകള്‍ വനിതാസമാജം പ്രസിഡന്‍റ് സരസ്വതി ഗോപിനാഥിന്‍റെ സഹായത്തോടെ കരയോഗം ഭവനങ്ങളില്‍ എത്തിച്ചു നല്‍കി, കരയോഗ മന്ദിരത്തില്‍ വച്ച് കരയോഗം പ്രസിഡന്‍റ് കെ.ജി.ബിജുവിന്‍റെ അധ്യക്ഷതയില്‍ യൂണിയന്‍ കമ്മിറ്റി അംഗം ആര്‍.കുട്ടന്‍പിളള ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പഞ്ചായത്ത് അംഗം എസ്.നളിനിയമ്മ മുഖ്യഅതിഥിയായിരുന്നു.
കരയോഗം സെക്രട്ടറി രവീന്ദ്രന്‍പിളള,ഖജാന്‍ജി ബി.രവീന്ദ്രന്‍പിളള,സമുദായ അംഗങ്ങളാ വനസന്തകുമാരി,സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി.

kulathuppuzha-nss

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.