*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം കുളത്തൂപ്പുഴയില്‍ കൊവിഡ് 19 മുക്തി നേടിയ വയോധികന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു.


കൊല്ലം കുളത്തൂപ്പുഴയില്‍ കൊവിഡ് 19 മുക്തി നേടിയ വയോധികന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഉദരരോഗത്തിനു ചികിത്സക്കായെത്തവേ നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന കുളത്തൂപ്പുഴ സ്വദേശി കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുളത്തൂപ്പുഴ സബ് രജിസ്ട്രാര്‍ ആഫീസിനു സമീപം തയ്യല്‍ കട നടത്തി വരുന്ന അയ്യന്‍പിള്ള വളവ് ഇലവുമ്മൂട്ടില്‍ വീട്ടില്‍ പത്മനാഭന്‍ (73)  തിങ്കളാഴ്ച രാതി 9.30 ഓടെ മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ 29 നാണ് സ്രവ പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് പത്മനാഭനെ മെഡിക്കല്‍ കോളേജില്‍  പ്രവേശിപ്പിച്ചത്. ഇതിനിടെ ഇദ്ദേഹം ചികിത്സ തേടിയെത്തിയ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെ  ജീവനക്കാരെ മുഴുവന്‍ നിരീക്ഷണത്തിലാക്കുകയും ആശുപത്രി അടച്ചിടുകയും ചെയ്തിരുന്നു.  തുടര്‍ന്ന് നടത്തിയ രണ്ട് പരിശോധനകള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ നിന്നും കൊറോണാ കെയര്‍ സെന്‍ററിലേക്ക് മാറ്റാന്‍ തയ്യാറെടുക്കുന്നതിനിടെ  ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറി്യിച്ചു. ഭാര്യ: വിജയമ്മ. മക്കള്‍: ഷൈല, സതീഷ്, സുധാകരന്‍, സുമംഗല. മരുമക്കള്‍: ജയകുമാര്‍, ശുഭ, അശ്വതി, ഷൈജു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.