കൊല്ലം കുളത്തൂപ്പുഴയിൽ ഗൃഹനിരീക്ഷണത്തിലുളളവര്‍ക്ക് കുളത്തൂപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് പലവ്യഞ്ജന കിറ്റുകള്‍ എത്തിച്ചുനല്‍കി.
നിരോധനം വന്നതോടെ ദുരിതത്തിലാവുകയും ചിലരില്‍ കോവിഡ് 19 രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ പുറത്തിറങ്ങാനാവാതെ നിരീക്ഷണവലയത്തിലായ പ്രദേശവാസികള്‍ക്ക് കുളത്തൂപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി ഇടപെട്ട് പലവ്യഞ്ജന കിറ്റുകള്‍ കൈമാറി. കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രി ആരോഗ്യ വിഭാഗം നിരീക്ഷണത്തിലാക്കിയ വീടുകള്‍ക്കാണ് സഹായം എത്തിച്ചു കൈമാറിയത്.
ബാങ്ക് പ്രസിഡന്‍റ് കെ.ജെ.ആലോഷ്യസിന്‍റെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കിയ പലവ്യഞ്ജന കിറ്റുകള്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.ലൈലാബീവി ഭരണസമിതി അംഗങ്ങളായ കെ.ജി.ബിജു, പ്രിയരാജ് എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി.പഞ്ചായത്ത് അംഗങ്ങളായ എസ്.നളിനിയമ്മ, വിഷ്ണു.ബി.എസ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ പ്രവര്‍ത്തക ലതികകുമാരി, അംഗന്‍വാടി വര്‍ക്കര്‍ ജലജകുമാരി എന്നിവരുടെ സഹായത്തോടെ വീടുകളില്‍ വിതരണം ചെയ്തത്.
ലോക്ക് ഡൌണ്‍ വന്ന നാൾ മുതല്‍ ബാങ്കിന്‍റെ നേതൃത്വത്തില്‍ ഹോം ഡെലിവറിയും എല്ലാ മൊബൈല്‍ ഫോണ്‍ ബാങ്കിംഗ് ഇടപാടുകളും നടത്തി വരുന്നതിനിടയിലാണ് സഹായ ഹസ്തം എത്തിച്ച് നല്‍കി ഇപ്പോള്‍ മാതൃകാ പ്രവര്‍ത്തനം നടത്തിയത്. ദുരിതം അനുഭവിക്കുന്ന അര്‍ഹരായവരെ കണ്ടെത്തി അധികൃതര്‍ അറിയിക്കുന്ന മുറയ്ക്കാണ് സഹായങ്ങള്‍ കൈമാറുന്നതെന്ന് പ്രസിഡന്‍റ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ