*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ലോക്ക് ഡൗണ് വന്നതോടെ അടച്ച് പൂട്ടിയ കൊല്ലം കുളത്തൂപ്പുഴ ക്ഷേത്ര മീനൂട്ട് കേന്ദ്രം കരാറു നല്‍കാനായില്ല തിരുമക്കള്‍ ദുരിതത്തില്‍. മത്സ്യങ്ങളെ സംരക്ഷിക്കാത്തതില്‍ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു..

ലോക്ക് ഡൗണ്  വന്നതോടെ അടച്ച് പൂട്ടിയ കൊല്ലം കുളത്തൂപ്പുഴ ക്ഷേത്ര മീനൂട്ട് കേന്ദ്രം കരാറു നല്‍കാനായില്ല തിരുമക്കള്‍ ദുരിതത്തില്‍. മത്സ്യങ്ങളെ സംരക്ഷിക്കാത്തതില്‍ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു..
കുളത്തൂപ്പുഴ ലോക്ക്ടൌണ്‍ പ്രഖ്യാപിച്ചതോടെ അടച്ച് പൂട്ടിയ മീനൂട്ട് വഴിപാട് കേന്ദ്രം കരാറു നല്‍കാനായില്ല.
കുളത്തൂപ്പുഴ ശാസ്താക്ഷേത്രക്കടവിലെ തിരുമക്കള്‍ എന്നറിയപ്പെടുന്ന ക്ഷേത്രമത്സ്യങ്ങള്‍ അപകട ഭീക്ഷണിയില്‍. ക്ഷേത്ര മത്സ്യങ്ങളെ ദര്‍ശിക്കാനെത്തുന്ന ഭക്തരും സഞ്ചാരികളും നല്‍കുന്ന തീറ്റയായിരുന്നു മറ്റ് ഭക്ഷണങ്ങള്‍ കിട്ടാനില്ലാത്ത ഇവയുടെ ഏക ആശ്രയം.
ഇതിനായി ദേവസ്വം ബോഡ് അധീനതയില്‍ ക്ഷേത്രപറമ്പില്‍ തന്നെ മീനൂട്ട് വഴിപാട് കേന്ദ്രം കരാറു നല്‍കിയിട്ടുണ്ട്.
ഇവിടെ വിറ്റഴിക്കുന്ന പൊരിയും,കടലയും,കപ്പലണ്ടിയും,അരിയും വാങ്ങി കടവില്‍ വിതറിയാണ് മീനൂട്ട് നടത്തിയിരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ വന്നതോടെ ഇവ പിന്നെ തുറന്നിട്ടേ ഇല്ല.
ഇതോടെയാണ് മത്സ്യങ്ങള്‍ക്ക് ഭക്ഷണമില്ലാതെയായത്. എല്ലാവര്‍ഷവും ഏപ്രില്‍ മാസത്തിലാണ് മീനൂട്ട് കേന്ദ്രം ദേവസ്വം ബോര്‍ഡ് വഴിപാട് കേന്ദ്രം ലക്ഷങ്ങള്‍ ഈടാക്കി കരാറു നല്‍കുന്നത്. എന്നാല്‍ ഇക്കുറി ലേലം നടത്തുകയോ വഴിപാട് കേന്ദ്രം തുറക്കുന്നതിനോ അധികൃതര്‍ തയ്യാറായിട്ടില്ല.
കാലിതീറ്റയും,കോഴിതീറ്റയും,കച്ചിയുമൊക്കെ അതിര്‍ത്തി കടത്തി എത്തിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ക്ഷേത്രമത്സ്യ സംരക്ഷണത്തിനായി യാതൊന്നും ചെയ്യാത്തത് ക്ഷേത്രവിശ്വാസികളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വേനലില്‍ നീരൊഴുക്ക് നിലച്ച് കടവ് വറ്റിവരണ്ട് തീറ്റകിട്ടാതെ വന്നതോടെ കടവ് വിട്ടൊഴിഞ്ഞ ക്ഷേത്രമത്സ്യങ്ങള്‍ മീന്‍പിടുത്തക്കാരുടെ അക്രമണത്തില്‍ പെട്ട് ചത്തൊടുങ്ങുന്നതാണ് വിശ്വാസികളെ ഏറെ അലട്ടുന്നത്.
കഴിഞ്ഞദിവസം ഇവയിലൊന്ന് ഇത്തരത്തില്‍ അറ്റിന്‍ കരയില്‍ ചത്ത് പൊങ്ങിയത് വിശ്വാസികള്‍ ഇടപെട്ട് ക്ഷേത്രപറമ്പില്‍ ആചാരങ്ങളോടെ സംസ്കരിച്ചിരുന്നു. ക്ഷേത്ര മത്സ്യങ്ങള്‍ക്ക് ഭീക്ഷണി നേരിട്ട് തുടങ്ങിയതോടെ വിശ്വാസികള്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.
ക്ഷേത്രഉപദേശക സമിതിയും വിശ്വാസികളും ഇടപെട്ട് എത്തിച്ച് നല്‍കുന്ന തീറ്റയാണ് ഇവയുടെ ഏക ആശ്രയം.അതിനാല്‍ തന്നെ കടവില്‍ തടയണ നിര്‍മ്മിച്ച് ഇവയെ തിരികെ എത്തിക്കണമെന്നാണ് ക്ഷേത്രകമ്മിറ്റിക്കാരുടെ ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.