ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴയില്‍ സാമൂഹ്യവ്യാപനം കണ്ടെത്താന്‍ കോവിഡ് പരിശോധനക്ക് ആരോഗ്യവകുപ്പ് അവസരമൊരുക്കി.

കൊല്ലം കുളത്തൂപ്പുഴയില്‍ സാമൂഹ്യവ്യാപനം കണ്ടെത്താന്‍ കോവിഡ് പരിശോധനക്ക് അവസരമൊരുക്കി. കോവിഡ് സ്ഥിരീകരിച്ച പ്രദേശത്ത് രോഗം പൂര്‍ണ്ണമായി ഇല്ലന്ന് ഉറപ്പ് വരുത്താനായിരുന്നു പരിശോധന.
കോവിഡ് രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴയില്‍ രോഗപരിശോധനക്ക് ആരോഗ്യവകുപ്പ് അവസരമൊരുക്കി. രോഗത്തിന്‍റെ ഏതെങ്കിലും ലക്ഷണങ്ങള്‍ പ്രദേശത്തുളളവരില്‍ ഉണ്ടോ എന്ന് കണ്ടെത്താനായിരുന്നു കോവിഡ് പരിശോധനക്ക് കുളത്തൂപ്പുഴയില്‍ അവസരമൊരുക്കിയത്. രോഗലക്ഷണം പ്രകടിപ്പിക്കാതെ സമൂഹത്തില്‍ ആരിലെങ്കിലും രോഗാണുക്കള്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് കണ്ടെത്തി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെയെത്തിയ മെഡിക്കല്‍ സംഘമാണ് പ്രദേശവാസികളെ നിരീക്ഷിച്ച് പരിശോധിച്ചത്.
ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ആശാ പ്രവര്‍ത്തകര്‍,പോലീസ് സേനാവിഭാഗങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ അതിഥി തൊഴിലാളികള്‍ തുടങ്ങി പൊതുജനങ്ങളുമായി ഏറ്റവും കൂടുതല്‍ അടുത്തിടപഴകുന്നവര്‍ക്ക് രോഗ നിര്‍ണ്ണയത്തിന് വേണ്ടിയാണ് കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ സ്രവപരിശോധന നടത്തിയത്.
മുമ്പ് രോഗം സ്ഥിരീകരിച്ചവര്‍ രോഗമുക്തരാവുകയും, ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിയുകയും ചെയ്തിരുന്നു. എന്നാല്‍ ഇടപഴകലിലൂടെ ആരിലെങ്കിലും രോഗലക്ഷണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്നും സാമൂഹ്യ വ്യാപനത്തിന് ഇനിയും സാധ്യത ഉണ്ടാകുമോ എന്നും മറ്റും  മനസിലാക്കുന്നതിന്‍റെ ഭാഗമായിരുന്നു ആരോഗ്യ വകുപ്പിന്‍റെ പരിശോധന എന്ന് കുളത്തൂപ്പുഴ മെഡിക്കല്‍ ആഫീസര്‍ പ്രകാശ് അറിയിച്ചു.
കോവിഡ് രോഗം സ്ഥിരീകരിച്ച പ്രദേശം കേന്ദ്രീകരിച്ച് പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയെല്ലാം പരിശോധനക്ക് വിധേയമാക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു  സംഘം കുളത്തൂപ്പുഴയിലും എത്തിയത്. ജില്ലാമെഡിക്കല്‍ കേന്ദ്രത്തിലെ ഡോക്ടര്‍ ജിത്തിന്‍റെ നേതൃത്വത്തില്‍ പതിനേഴു പേരുടെ സ്രവങ്ങളാണ് ശനിയാഴ്ച ശേഖരിച്ച് പരിശോധനക്ക് അയച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.