കൊല്ലം കുളത്തൂപ്പുഴയില്‍ ലോക്ക് ഡൗണ്‍ നിരോധനം കര്‍ക്കശനമാക്കി ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ് രംഗത്ത്.
ട്രിപ്പിൾ ലോക്ക്ടൌണ്‍ നിലനില്‍ക്കുന്ന കുളത്തൂപ്പുഴയില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി നിയന്ത്രണങ്ങളുമായി കുളത്തൂപ്പുഴ പോലീസ് രംഗത്ത്. ലോക്ക് ടൌണ്‍ നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതറിഞ്ഞതോടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാട്ടുകാര്‍ പുറത്തിറങ്ങാന്‍ ശ്രമം ആരംഭിച്ചതോടെയാണ് കുളത്തൂപ്പുഴ പോലീസ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ കുളത്തൂപ്പുഴയ്ക്ക് ബാധകമല്ലന്നറിയിച്ചാണ് നിയന്ത്രണങ്ങളുമായി പോലീസ് രംഗത്ത് വന്നത്. കോവിഡ് രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴ,ഠൌണ്‍,അമ്പലം വാര്‍ഡു നിവാസികള്‍ക്കാണ് പൂര്‍ണ്ണവിലക്ക്. പ്രദേശവാസികള്‍ക്ക് എന്തങ്കിലും അത്യാവശ്യസാധനങ്ങളുടെ ആവശ്യമായ് വന്നാല്‍ പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്കിന്റെ സഹായം തേടണമെന്നറിയിച്ച് പേലീസ് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നല്കി ജനങ്ങളെ ബോധവല്‍ക്കരണം നടത്തി.
വീടിന് പുറത്തിറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കുളത്തൂപ്പുഴ സി.ഐ.കെ.എസ്.വിജയന്റെ നേതൃത്വത്തില്‍ പോലീസ് പ്രദേശം നിരീക്ഷിക്കുന്നത് കര്‍ശനമാക്കിയിട്ടുണ്ട്.തമിഴ്നാട്ടില്‍ ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങിയെത്തിയ യുവാവില്‍ നിന്നും പ്രദേശവാസികളായ മൂന്ന് പേര്‍ക്ക് കൂടിരോഗം പടര്‍ന്നതോടെയാണ് കുളത്തൂപ്പുഴ പൂര്‍ണ്ണമായി അടച്ച് പൂട്ടി ഹോട്ട്സ്പോട്ട് പ്രഖ്യാപിച്ചത്. എന്നാല്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുളളവരുടെയെല്ലാം ശ്രവ പരിശോധന ഫലം നെഗറ്റീവായിരുന്നങ്കിലും അവസാനം രോഗം റിപ്പോര്‍ട്ട് ചെയ്ത രോഗിയില്‍ നിന്നും മറ്റാര്‍ക്കും രോഗം പടര്ന്നില്ലന്ന് ഉറപ്പാക്കാനുളള സമയപരിധി അവസാനിക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും അതിനാലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ കുളത്തൂപ്പുഴകാര്ക്ക് ആരോഗ്യവകുപ്പ് ബാധകമാക്കാത്തത്.
പ്രദേശത്തെ ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളൊന്നും തുറന്നിട്ടില്ല. കുളത്തൂപ്പുഴ പഞ്ചായത്ത് നിവാസികള്‍ക്ക് പുറത്തേക്കും തിരിച്ചും പ്രവേശിക്കാനും അനുവദമില്ലന്നും പോലീസ് അറിയിപ്പില്‍ വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ