ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴയിൽ വാനമ്പാടി കുട്ടികള്‍ ബാലകൃഷിയുടെ വിത്ത് വിതച്ചു.

കൊല്ലം കുളത്തൂപ്പുഴയിൽ വാനമ്പാടി കുട്ടികള്‍ ബാലകൃഷിയുടെ വിത്ത് വിതച്ചു.
ബാലസഭ കുട്ടികളുടെ നേതൃത്വത്തില്‍ വാനമ്പാടി കുട്ടികള്‍ ബാലകൃഷിയുടെ വിത്തു വിതച്ചു.കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ബാലസഭയുടെ നേതൃത്വത്തില്‍ നടന്ന കാര്‍ഷിക ഉല്‍പന്നങ്ങളുടെയും പച്ചക്കറികളുടെയും വിളവിറക്കല്‍ കർമ്മത്തിൻെറ ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ലൈലാബീവി നിർവ്വഹിച്ചു.
കടമാൻകോട്  വാനമ്പാടി ബാലസഭ കുട്ടികളാണ് പരിപാടി സംഘടിപ്പിച്ചത്. വാർഡ് മെമ്പർ എസ്.ശ്രീലത വിവിധയിനം തൈനടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
ബാലസഭാ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍ അരുൺ കൃഷ്ണൻ , സി.ഡി.എസ്.ചെയർപേഴ്സൺ വത്സല, ഊര് മൂപ്പൻ അപ്പുക്കുട്ടൻ കാണി,ബാലസഭാ സെക്രട്ടറി കുമാരി. ലതിനാമോൾ,അംഗങ്ങളായ ആനന്ദ്,അര്‍ജ്ജുന്‍,ദിവ,ബവിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ വർഷത്തെ വിളവെടുപ്പിൽ ഉല്‍പ്പാദിപ്പിച്ച വിവിധ ഇനം പച്ചക്കറികളും മറ്റും രണ്ടു തവണകളായി വിളവെടുത്ത ബാലസഭാ കുട്ടികൾ കുളത്തൂപ്പുഴ കമ്മ്യൂണിറ്റി കിച്ചനിലേക്ക് കൈമാറി മാതൃകാ പ്രവര്‍ത്തനങ്ങളാണ് പ്രദേശത്ത് കാഴ്ചവച്ചു വരുന്നത്.

കൊല്ലം കുളത്തൂപ്പുഴയിൽ വാനമ്പാടി കുട്ടികള്‍ ബാലകൃഷിയുടെ വിത്ത് വിതച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.