ലക്ഷദ്വീപിലെ അഗത്തി ദ്വീപില്‍ കുടുങ്ങിയ പുനലൂർ സ്വദേശികളായ അജിനാസിന്റെയും ഹാഷിമിന്റെയും മടങ്ങി വരാനുള്ള ലിസ്റ്റില്‍ നിന്നും പേര് വെട്ടി അഗത്തി ഡെപ്യൂട്ടി കളക്ടർ.
ലോക്ക് ഡൌണ്‍ തുടങ്ങിയപ്പോള്‍ ലക്ഷദ്വീപിലെ അഗത്തി ദ്വീപില്‍ കുടുങ്ങിയ കേരളത്തിലേക്ക് വരാനുള്ള ടൂറിസ്റ്റുകള്‍ പുനലൂർ സ്വദേശികളായ അജിനാസ്, ഹാഷിം എന്നിവരെ പുറത്ത് നിര്‍ത്തി ദ്വീപിലെ ഇഷ്ടക്കാരായ സര്‍ക്കാര്‍ ജീവനക്കാരെ കേരളത്തിലേക്ക് അയക്കാനുള്ള ലിസ്റ്റില്‍ തിരുകി കയറ്റിയ അഗത്തി ഡെപ്യൂട്ടി കളക്ടർക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു.
ലോക്ക്ടൗണിന് മുൻപ് ലക്ഷദ്വീപിലേക്ക് യാത്ര പോയ പുനലൂർ സ്വദേശികളായ അജിനാസ്, ഹാഷിം ലോക്ക് ടൗണിൽ ലക്ഷദ്വീപിൽ കുടുങ്ങി പോകുകയും, അവിടുത്തെ നിവാസികളോടൊപ്പം മത്സ്യബന്ധനത്തിനും സ്കൂബ ഡൈവിങ്ങിനും പോകുന്ന വാര്‍ത്തകൾ വൈറൽ ആയിരുന്നു.
നാട്ടിലേക്ക് വരാന്‍ രജിസ്റ്റർ ചെയ്തിരുന്ന ഇവർക്ക് സ്വാഭാവികമായും മുൻഗണന പ്രകാരം മടങ്ങാനുള്ള പാസ്സ് ലഭിക്കേണ്ടതാണ്,
എന്നാൽ ലക്ഷദീപ് അഡ്മിനിസ്ട്രഷനിൽ ജോലി ചെയ്യുന്ന സ്വന്തമായി താമസത്തിനും ഭക്ഷണത്തിനുമുള്ള എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്ന 26 സർക്കാർ ഉദ്യോഗസ്ഥർക്ക് മുൻഗണന പാസ്സ് നൽകാനാണ് അഗത്തി ഡെപ്യൂട്ടി കളക്ടർ തയ്യാറായത്.
ലക്ഷദീപിൽ വച്ച് പേഴ്‌സ് കളഞ്ഞു പോകുകയും പണം ഇല്ലാതെ ബുദ്ധിമുട്ടിയ ഇവര്‍ക്ക് വല്ലപ്പോഴും പരിസരവാസികൾ നൽകുന്ന ഭക്ഷണം മാത്രം കഴിച്ച്, കാലാവസ്ഥ മോശമാകുമ്പോൾ ടെന്റിനുള്ളിൽ കിടക്കാൻ സാധിക്കാതെ തീർത്തും ലക്ഷദീപിൽ അകപ്പെട്ടു പോയ ഇവരെ മുൻഗണന ലിസ്റ്റിൽ നിന്നും ഒഴിവാക്കാക്കിയത് പ്രദേശവാസികളെ പോലും ഞെട്ടിച്ചു.
ദ്വീപില്‍ ലോക്ക് ഡൌണ്‍ മൂലം കുടുങ്ങിയ ടൂറിസ്റ്റുകളെ തിരിഞ്ഞു നോക്കാന്‍ പോലും ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
അഗത്തി ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയത്തിന് മുൻപിൽ പ്രദേശ വാസികളുടെ നേതൃത്വത്തിൽ അജിനാസ്, ഹാഷിം എന്നിവര്‍ അനിശ്ചിതകാല ഉപവാസ സമരം ഇന്ന് രാവിലെ 11 മണി മുതൽ ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ