*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

മൂന്നാം ഘട്ട ലോക്ക്ഡൗൺ : ഇളവുകൾ അറിയാം


നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്ത് ലോക്ക് ഡൗൺ 14 ദിവസത്തേക്ക് കൂടി നീട്ടി. റെഡ്. ഓറഞ്ച്, ഗ്രീൻ സോണുകൾക്ക് കേന്ദ്രം അനുവദിച്ച ഇളവുകളുടെ വിശദാംശങ്ങൾ.
അത്യാവശ്യകാര്യങ്ങൾക്കല്ലാതെ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ പുറത്തിറങ്ങരുത്
65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, ഗുരുതരരോഗങ്ങളുള്ളവർ,10 വയസ്സിന് താഴെയുള്ളവർ എന്നീ വിഭാഗക്കാർ ആശുപത്രി ആവശ്യങ്ങൾ പോലെയുള്ള അടിയന്തരകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. നിർദേശം എല്ലാ സോണുകൾക്കും ബാധകം.
എല്ലാ സോണുകളിലും ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ഒ.പി പ്രവർത്തിക്കാം. സാമൂഹിക അകലം, മാസ്ക് തുടങ്ങിയ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. (ഹോട്ട്സ്പോട്ടുകളിൽ അനുമതി ഇല്ല)
വ്യോമ-റെയിൽ-മെട്രോ ഗതാഗതം, അന്തർസംസ്ഥാന യാത്ര, സ്കൂൾ, കോളേജ്, പരിശീലന സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സമ്മേളനങ്ങൾ ആരാധനാലയങ്ങളിലെ സംഘംചേരൽ എന്നിവയ്ക്ക് രാജ്യമൊട്ടാകെ ഏർപ്പെടുത്തിയ നിയന്ത്രണം തുടരും.
ചരക്ക് നീക്കങ്ങൾക്ക് അനുമതി, ഇതിന് പ്രത്യേക പാസ് കാണിക്കേണ്ട ആവശ്യമില്ല.

റെഡ് സോണുകൾക്കുള്ള നിയന്ത്രണങ്ങൾ/ ഇളവുകൾ

റെഡ് സോണുകളിൽ സൈക്കിൾ റിക്ഷ, ഓട്ടോറിക്ഷ, ടാക്സി, കാബ്, അന്തർ ജില്ലാ ബസ് സർവീസ്, ബാർബർ ഷോപ്പുകൾ, സ്പാ സലൂൺ എന്നിവയ്ക്കുള്ള നിരോധനം തുടരും.
റെഡ് സോണുകളിൽ അത്യാവശ്യകാര്യങ്ങൾക്ക് വാഹനഗതാഗതത്തിന് അനുമതി. നാല് ചക്രവാഹനങ്ങളിൽ ഡ്രൈവറെക്കൂടാതെ രണ്ട് പേർക്ക് യാത്ര ചെയ്യാം, ഇരുചക്രവാഹനങ്ങളിൽ ഒരാൾക്ക് മാത്രമേ അനുമതി ഉള്ളൂ.
റെഡ് സോണുകളിൽ അവശ്യവസ്തുക്കളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട വ്യവസായ ശാലകൾക്ക് പ്രവർത്തിക്കാൻ അനുമതി.
പ്രദേശത്തുള്ള തൊഴിലാളികളെ ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനത്തിന് അനുമതി. തൊഴിലാളികളെ പുറത്തുനിന്നും കൊണ്ടുവരാൻ അനുമതി ഇല്ല.
റെഡ് സോണിൽ ഉൾപ്പെട്ട നഗരപ്രദേശങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നുപ്രവർത്തിക്കാം. മാളുകൾ, ഷോപ്പിങ് കോംപ്ലക്സ് എന്നിവയ്ക്ക് അനുമതി ഇല്ല.
റെഡ് സോണിൽ ഉൾപ്പെടുന്ന കോവിഡ് ബാധിത മേഖലകളല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ, വ്യാവസായിക പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ, കാർഷിക പ്രവർത്തനങ്ങൾ, മൃഗസംരക്ഷണം, തോട്ടകൃഷി, ധനകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനം, അംഗനവാടി തുടങ്ങിയവയ്ക്ക് പ്രവർത്തനാനുമതി. ഗ്രാമപ്രദേശങ്ങളിലെ ഷോപ്പിങ് മാളുകൾക്കുൾപ്പെടെ എല്ലാ കടകൾക്കും പ്രവർത്തിക്കാം.

ഓറഞ്ച് സോണിലെ നിയന്ത്രണങ്ങൾ/ ഇളവുകൾ

ഓറഞ്ച് സോണുകളിൽ ഉൾപ്പെട്ട ജില്ലകൾ തമ്മിൽ പ്രത്യേക കാര്യങ്ങൾക്കുള്ള ഗതാഗതത്തിന് അനുമതി.
നാല് ചക്രവാഹനങ്ങളിൽ ഡ്രൈവർക്ക് പുറമേ പരമാവധി രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ബൈക്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം.
ഡ്രൈവർക്ക് പുറമേ ഒരു യാത്രക്കാരനെ മാത്രം ഉൾക്കൊള്ളിച്ചുള്ള ടാക്സി, കാബ് സർവീസുകൾക്ക് അനുമതി.

ഗ്രീൻ സോൺ നിയന്ത്രണങ്ങൾ/ ഇളവുകൾ
രാജ്യവ്യാപകമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ അല്ലാത്ത എല്ലാ കാര്യങ്ങൾക്കും സേവനങ്ങൾക്കും പ്രവർത്തനാനുമതി
50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് ജില്ലയ്ക്കുള്ളിൽ ബസ് സർവീസുകൾ നടത്താം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.