ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചലിൽ ലോകത്തെ ഏറ്റവും വലിയ തേൻവരിക്ക ചക്ക.

കൊല്ലം അഞ്ചലിൽ ലോകത്തെ ഏറ്റവും വലിയ തേൻവരിക്ക ചക്ക.
ഇടമുളക്കല്‍ പഞ്ചായത്തിലെ നെടുവിള പുത്തന്‍വീട്ടില്‍ ജോണിക്കുട്ടിയുടെ വീട്ടിലാണ് ഭീമന്‍ തേന്‍വരിക്കച്ചക്ക കായ്ച്ചത്. 51.5 കിലോ ഭാരവും 97 സെന്റിമീറ്റര്‍ നീളവുമുള്ള ചക്ക, ഇതുവരെയുള്ളതില്‍ ഏറ്റവും വലിയതാണ്. പുനെയിലെ ചക്കക്കായിരുന്നു ഇതുവരെ ഗിന്നസ് റെക്കോര്‍ഡ്. ഭീമന്‍ ചക്ക ബന്ധുക്കളുടെ സഹായത്തോടെ കയറില്‍ക്കെട്ടിയാണ് ഇറക്കിയത്. തൂക്കി നോക്കിയ ശേഷം വിവരം ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ് അധികൃതരെ അറിയിച്ചു. വരും ദിവസങ്ങളില്‍  ചക്കയളക്കാന്‍ ഗിന്നസ് റെക്കോഡ്‌സ് അധികൃതര്‍ എത്തുമെന്ന് ജോണിക്കുട്ടി വ്യക്തമാക്കി.
ഭീമന്‍ ചക്ക കാണാന്‍ നിരവധി പേരാണ് ദിവസവും  എത്തുന്നത്. വനം വകുപ്പ് മന്ത്രി അഡ്വ: കെ രാജു, എം.പി എൻ.കെ. പ്രേമ ചന്ദ്രൻ തുടങ്ങിയവർ ശ്രീ ജോണി കുട്ടിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. കൃഷിവകുപ്പ് മന്ത്രി സുനില്‍കുമാര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും, സര്‍ക്കാര്‍ തലത്തില്‍ വേണ്ട പിന്തുണ നല്‍കാമെന്നും, പുതിയ ഒരു ബ്രാന്‍ഡ്‌ ആയി ഇതിനെ ഗ്രാഫ്റ്റ് ചെയ്തു  വിപണിയില്‍ ഇറക്കാമെന്നും, അതിനായി ഒരു പുതിയ പേര് കണ്ടെത്തി വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിന്‍റെ ഭാഗമായി നെടുവിളയില്‍ ജാക്ക് ഫ്രൂട്ട് WR 51എന്ന പേര് ഇടുകയും ചെയ്തു. ഏകദേശം അമ്പതു വര്‍ഷം പഴക്കമുള്ള പ്ലാവില്‍ ആണ് ലോക റിക്കോഡ്‌ ഉടമയുടെ പിറവി.
 ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി ജീവനക്കാരനാണ് ജോണിക്കുട്ടി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.