കൊല്ലം പത്തനാപുരം പുന്നല കെ.ഐ.പി കനാലിലേക്ക് ലോറി മറിഞ്ഞു..... അളപായമില്ല.
കല്ലട ഇറിഗേഷന്‍ പ്രോജക്ടിന്റെ വലതുകര കനാലില്‍ ലോറി മറിഞ്ഞു. പുന്നല ചാച്ചിപ്പുന്ന ശ്രീമംഗലത്ത് വീട്ടില്‍ അജീഷിന്റെ ലോറിയാണ് കനാലിലേക്ക് നിയന്ത്രണം വിട്ടു മറിഞ്ഞത്.
വലതുകര കനാലിന്റെ പുന്നല ചാച്ചിപ്പുന്ന ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. കനാല്‍ റോഡിന്റെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടതാണ് അപകടകാരണം.
എയര്‍ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ലോറി പിന്നോട്ട് പോയി കനാലിലേക്ക് മറിയുകയായിരുന്നു.വാഹനത്തില്‍ നിന്നും ഡ്രൈവര്‍ അജീഷ് പുറത്തേക്ക് ചാടിയതിനാല്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.
വേനല്‍ക്കാലമായതിനാല്‍ കനാലില്‍ പൂര്‍ണ സംഭരണ ശേഷിയിലാണ് ജലമൊഴുകുന്നത്.ലോറിയുടെ പകുതിയോളം വെള്ളത്തില്‍ മുങ്ങി.ലോറി താഴേക്ക് ഉരുണ്ട് പോകാതിരിക്കുവാന്‍ വടം ഉപയോഗിച്ച് കെട്ടി നിര്‍ത്തി.
തുടര്‍ന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ലോറി കരയ്ക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു. വൈകുന്നേരം നാലേകാലോടെയാണ് ഏറെ പണിപ്പെട്ട് ലോറി കരയ്ക്കെത്തിക്കാന്‍ കഴിഞ്ഞത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ