*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

മടക്കയാത്രയ്‌ക്കൊരുങ്ങി 9269 അതിഥി തൊഴിലാളികള്‍ ഏറെയും ബംഗാളിലേക്ക്


മടക്കയാത്രയ്‌ക്കൊരുങ്ങി 9269 അതിഥി തൊഴിലാളികള്‍ ഏറെയും ബംഗാളിലേക്ക്
ജില്ലയില്‍ നിന്നും നാട്ടിലെത്താന്‍ കാത്തിരിക്കുന്ന അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.  ആകെ 9269 പേരാണ് ജില്ലയില്‍ നിന്നും നാട്ടിലെത്താന്‍ തയ്യാറായി നില്‍ക്കുന്നത്.
 പശ്ചിമ ബംഗാളിലേക്കാണ് ഏറ്റവും കൂടുതല്‍ ആളുകള്‍  6570 പേര്‍, ഏറ്റവും കുറവ് പഞ്ചാബ്, ത്രിപുര, ഹരിയാന സംസ്ഥാനങ്ങളിലേക്കും. ഓരോരുത്തര്‍ മാത്രമേ ഇവിടെയ്ക്കു പോകുന്നുള്ളൂ. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ മടങ്ങിപോകുന്ന രണ്ടാമത്തെ സംസ്ഥാനം ആസാമാണ് (1398 പേര്‍). ബിഹാര്‍ 337, ഒഡിഷ 313, ഉത്തര്‍ പ്രദേശിലേക്ക് 133, തമിഴ്‌നാട് 220, ഝാര്‍ഘണ്ട് 177 എന്നിങ്ങനെ തൊഴിലാളികള്‍ മടക്കയാത്രക്ക് തയ്യാറായിക്കഴിഞ്ഞു.
ആന്ധ്രാപ്രദേശ് 25, നാഗലാണ്ട് 15, രാജസ്ഥാന്‍ 18,  ചത്തീസ്ഗഢ് 35, ഉത്തരാഗണ്ഡിലേക്കും മണിപ്പൂരിലേക്കും എട്ടുപേര്‍ വീതം, മഹാരാഷ്ട്ര ആറ്, നേപ്പാളിലേക്കും കര്‍ണാടകയിലേക്കും നാല് വീതം, ഹിമാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലേക്ക് മൂന്ന് പേര്‍ വീതം ആളുകള്‍ പോകും. തലസ്ഥാന നഗരിയായ ഡല്‍ഹിയിലേക്ക് അഞ്ചുപേരാണ് മടക്കയാത്രക്ക് ഒരുങ്ങി നില്‍ക്കുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.