ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മരണകെണി ഒരുക്കി മലയോര ഹൈവേ .അശാസ്ത്രിയ നിർമ്മാണം മൂലം വാഹനങ്ങൾ അപകടത്തിൽ പെടുന്നതും തകരാർ സംഭവിക്കുന്നതും നിത്യസംഭവം.

മരണകെണി ഒരുക്കി മലയോര ഹൈവേ അശാസ്ത്രിയ നിർമ്മാണം മൂലം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും തകരാർ സംഭവിക്കുന്നതും നിത്യസംഭവം.
ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഇട റോഡുകളിലേക്ക് വാഹനങ്ങൾ കടക്കുമ്പോഴാണ് കൂടുതലായും  അപകടത്തിൽ പെടുന്നതും തകരാർ സംഭവിക്കുന്നതും.
ഇടറോഡും ഹൈവേയുമായി ബന്ധിപ്പിക്കുന്ന സ്ഥലത്തെ അശാസ്ത്രിയ നിർമ്മാണമാണ് ഇതിന് കാരണം.
ഹൈവേയിൽ നിന്ന് ഇടറോഡിലേക്ക് ഇറങ്ങുന്നിടം ചെങ്കുത്തായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് മൂലം ഇടറോഡിലേക്ക് ഇറങ്ങുകയും അതുപോലെ തന്നെ ഹൈവേയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന വാഹനങ്ങളുടെ അടിവശം തറയിൽ ഇടിച്ച് തകരാറുകൾ സംഭവിക്കുകയാണ്. ഇരുചക്രവാഹന യാത്രികർ ഇവടങ്ങളിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം സംഭവിക്കുന്നതും പതിവ് കാഴ്ച്ച.
ഓയിൽ പാം ഇന്ത്യാ ലിമിറ്റഡ് എന്ന പൊതുമേഖല സ്ഥാപനത്തിൻ്റെ അരിപ്പ, കണ്ടൻചിറ, ചിതറ, എസ്റ്റേറ്റുകളിൽ നിന്ന് എണ്ണപ്പന കുലകൾ കയറ്റി വരുന്ന ടിപ്പർ ലോറികൾ നിരവധി തവണയാണ് തലനാരിഴക്ക്  അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്. ഓയിൽ പാമിൻ്റെ ഏരൂർ എസ്റ്റേറ്റ് ഫാക്ടറിയിലേക്ക് നൂറ് കണക്കിന് വാഹനങ്ങളാണ് ദിനം പ്രതി എണ്ണപ്പന കുലകൾ കയറി വരുന്നത്.
ഈ വാഹനങ്ങൾ എല്ലാം ഭാരതീപുരം പുവണത്തുമൂട് ഓയിൽ പാം മെയിൻ ഗേറ്റ് വഴിയാണ് ഫാക്ടറിയിൽ എത്തുന്നത്.
ഫാക്ടറിയിൽ നിന്ന് വരുന്ന പാത ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഇടത്തെ ഹൈവേയുടെ നിർമ്മാണ പ്രവർത്തി നടത്തിയിരിക്കുന്നത് തികച്ചും അശാസ്ത്രിയമായ രീതിയിലാണ്. വലിയ ഭാരം കയറ്റി വരുന്ന വാഹനം ഇവിടെ അപകടത്തിൽപ്പെട്ടാൽ സമീപത്തെ വീടിന് ഉൾപ്പടെ കേട് പാട് സംഭവിക്കാനും താമസക്കാർക്ക് ജീവഹാനി സംഭവിക്കാനും ഇടയാക്കും.
അടിയന്തരമായി ഹൈവേ നിർമ്മാണത്തിലെ തകരാറുകൾ പരിഹരിക്കാൻ അധികാരികൾ തയ്യാറാകണമെന്നും ഇല്ലാത്ത പക്ഷം ജനങ്ങളെ കൂട്ടി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പൊതു പ്രവർത്തകനായ ഭാരതീപുരം റോയി കുട്ടി പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.