ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മലയോര ഹൈവേക്ക് എതിരെ പരാതികൾ കുന്നു കൂടുന്നു. പൊതുജനങ്ങളിൽ നിന്ന് ഉയരുന്ന പരാതിക്ക് പരിഹാരം കാണാതെ അധികൃതർ.

മലയോര ഹൈവേക്ക് എതിരെ പരാതികൾ കുന്നു കൂടുന്നു. പൊതുജനങ്ങളിൽ നിന്ന് ഉയരുന്ന പരാതിക്ക് പരിഹാരം കാണാതെ അധികൃതർ.
പൊതുമരാമത്ത് വകുപ്പ്,ആര്‍.ഡി.ഓ, പോലീസ് എന്നിവിടങ്ങളിൽ നിരവധി പരാതികൾ ആണ് മലയോര ഹൈവേക്ക് എതിരെ ലഭിച്ചിരിക്കുന്നത്.
ഇടതുപക്ഷ സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ മലയോര ഹൈവേ എന്ന വികസനത്തെ പൊതുജനങ്ങൾ രണ്ടു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.സ്വന്തം കിടപ്പാടങ്ങൾ പോലും ജെ.സി.ബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് ഇടിച്ച് നിരത്തിയപ്പോൾ ഒരു എതിർപ്പും പ്രകടിപ്പിക്കാതെ മാറി നിന്ന് വികസനത്തിന് പച്ചകൊടി വീശുകയാണ് ഉണ്ടായത്.
എന്നാൽ ഇന്ന് ഈ വികസനം ഒരു പാട് പേരുടെ ജീവിതം  ചെളികുണ്ട് നിറഞ്ഞതാക്കി മാറ്റി. അശാസ്ത്രീയമായ നിർമ്മാണം മൂലം കൃഷിയിടങ്ങൾ നശിച്ചവരും അന്തി ഉറങ്ങുന്ന കൂരക്കകം ചെളികളം ആയവരും നിരവധി പേർ ആണ്. നിരവധി സ്ഥലങ്ങളില്‍ റോഡ്‌ തറ നിരപ്പില്‍ നിന്നും താഴ്ന്നുപോയി.താഴ്ന്ന ഭാഗങ്ങളില്‍ മണ്ണിട്ട് വിള്ളലുകള്‍ മറച്ചു.
ജീവിതം വഴിമുട്ടിയ ഇവര്‍ പരാതിയുമായി സർക്കാർ ഓഫീസുകളിൽ എത്തിയാൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയല്ലാതെ സ്ഥല പരിശോധന പോലും നടത്താൻ തയ്യാറാകുന്നില്ല എന്ന് ഏരൂർ ബിനു ഭവനിൽ ഏലിയാമ്മ ജോസഫ് പറയുന്നു.
വികസനത്തിൻ്റെ പേരിൽ സാധാരണക്കാരുടെ കിടപ്പാടങ്ങൾ ഇടിച്ചു നിരത്തുമ്പോൾ വമ്പന്മാരുടെ ഭൂമിയിൽ തൊടാൻ പോലും ഇവർ തയ്യാറാകുന്നില്ല എന്നാണ് ഇവരുടെ പരാതി.ചിലയിടങ്ങളില്‍ റോഡ്‌ നിലവിലുള്ള വീതിയില്‍ നിന്നും കുറച്ചു താലപര്യം ഉള്ളവരെ സംരക്ഷിച്ചതായും ആക്ഷേപം ഉണ്ട്.
മലയോര ഹൈവേയ്ക്ക് വിവിധ സ്ഥലങ്ങളിൽ പല വീതിയിൽ നിർമ്മാണം പുരോഗമിക്കുമ്പേൾ ചോദ്യം ചെയ്യാൻ പോലും സാധാരണക്കാരൻ്റെ നാവുയരാൻ അധികൃതര്‍ അനുവദിക്കുന്നില്ലെന്നതാണ്

മലയോര ഹൈവേക്ക് എതിരെ പരാതികൾ കുന്നു കൂടുന്നു. പൊതുജനങ്ങളിൽ നിന്ന് ഉയരുന്ന പരാതിക്ക് പരിഹാരം കാണാതെ അധികൃതർ.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.