ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം വിളക്കുപാറ ഇളവറാംകുഴിയില്‍ വിവിധ പ്രദേശങ്ങളില്‍ കോവിഡ് രോഗം പടരുമ്പോഴും മാസ്ക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ വഴിവക്കില്‍ തള്ളുന്നു.

കൊല്ലം  വിളക്കുപാറ ഇളവറാംകുഴിയില്‍ വിവിധ പ്രദേശങ്ങളില്‍ കോവിഡ് രോഗം പടരുമ്പോഴും മാസ്ക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ വഴിവക്കില്‍ തള്ളുന്നു.
കോവിഡ് പത്തൊൻപതിനെ തടയാൻ സർക്കാർ സംവിധാനങ്ങളും ആരോഗ്യ വകുപ്പും അശ്രാന്ത പരിശ്രമത്തിൽ. എന്നാൽ നമ്മുടെ ചുറ്റുപാടിലെ ചില മനുഷ്യർ സർക്കാർ നിർദ്ദേശങ്ങൾ പാടെ അവഗണിക്കുന്നു.
ബ്രേക്ക് ദ ചെയിന് ശേഷം രണ്ടാംഘട്ട   ക്യാമ്പെയിൻ ആയ തുപ്പല്ലേ തോറ്റ് പോകും എന്ന ശീർഷകവുമായി സർക്കാർ മുന്നോട്ട് പോകുമ്പോഴും  മനുഷ്യ വിസർജം ഉൾപ്പടെ ഉള്ള മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നു.
മാസ്ക്കുകളും, കൈ ഉറകളും , കുട്ടികൾ ഉപയേഗിക്കുന്ന പാബേഴ്‌സും ആണ് പാതയോരത്തും പൊതു സ്ഥലങ്ങളിലും ഉപേക്ഷിച്ചത്. രാത്രിയുടെ മറവിലാണ് മാലിന്യ നിക്ഷേപം.
ചാക്കുകളിലും പ്ലാസ്റ്റിക്ക് കവറുകളിലുമായി നിക്ഷേപിക്കുന്ന മാലിന്യം തൊരുവ് നായ്ക്കൾ കടിച്ചെടുത്ത് ജനവാസ മേഖലയിൽ കൊണ്ട് ഇടുന്നതും പതിവ് കാഴ്ച്ച.
കാക്കകൾ മാലിന്യം കൊത്തിവലിച്ച് സമീപത്തെ ജലസ്രോതസുകളിൽ കൊണ്ട് ഇടുന്നുതോടെ ജലസ്രോതസ്സുകൾ മലിനപെടാനും പല വിധ പകർച്ച വ്യാധി രോഗങ്ങൾ പടർന്ന് പിടിക്കാനും കാരണമായി തീർന്നേക്കാം.
എരൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നു.ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.