*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ലോക്ക് ഡൗണിനെ തുടര്‍ന്ന് മന്ദഗതിയിലായ നിര്‍മാണ മേഖലയ്ക്ക് ആവശ്യമായ നിര്‍മാണ സാമഗ്രികള്‍ എത്തിക്കാന്‍ നടപടികളായി.


ലോക്ക് ഡൗണിനെ തുടര്‍ന്ന് മന്ദഗതിയിലായ നിര്‍മാണ മേഖലയ്ക്ക് ആവശ്യമായ നിര്‍മാണ സാമഗ്രികള്‍ എത്തിക്കാന്‍ നടപടികളായി. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, മന്ത്രി രാജു എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ (മെയ് 3) കലക് ട്രേറ്റില്‍ കൂടിയ യോഗം ഡാമുകളില്‍ നിന്നും ജാമുകള്‍ക്ക് സമീപത്തു നിന്നും മണലെടുക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് എല്‍ ആര്‍ വിഭാഗം ഡെപ്യൂട്ടു കലക്ടരുടെ നേതൃത്വത്തില്‍ കല്ലട ഇറിഗേഷന്‍, ജിയോളജി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തി. ജില്ലകളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ തീരുമാനത്തിനായി നല്‍കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. നിര്‍മാണ സാമഗ്രികള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി എത്തിക്കുന്നതിന് സഹകരിക്കണമെന്ന് ക്വാരി പ്രവര്‍ത്തിപ്പിക്കുന്നവരുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രിമാര്‍ നിര്‍ദേശിച്ചു.
നിര്‍മാണ സാമഗ്രികള്‍ക്ക് ക്ഷാമമുണ്ടെന്ന പ്രചരണം നടത്താന്‍ ഇടവരരുതെന്നും മന്ത്രി കെ രാജുവും ജില്ലയില്‍ തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ ജില്ലാ കലക് ടറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും ക്വാറി പ്രവര്‍ത്തിപ്പിക്കുന്നവരോട് പറഞ്ഞു. ലഭിക്കാന്‍ നല്‍കുന്ന അപേക്ഷകളില്‍ ഉടന്‍ തീരമാനമെടുക്കാന്‍ ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം ലഭിച്ചു.
സിറ്റിപൊലീസ് കമ്മീഷ്ണര്‍ ടി നാരായണന്‍, റൂറല്‍ പൊലീസ് മേധാവി ഹരിശങ്കര്‍, ഉദ്യോഗസ്ഥര്‍, ക്വാറി-ക്രഷ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.