കൊല്ലം എരൂരില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളും പച്ചക്കറി കിറ്റും മാസ്ക്കും വിതരണം നടന്നു.
ഏരൂർ ഗ്രാമപഞ്ചായത്തിലെ കിണറ്റ്മുക്ക് വാർഡിലാണ് കുടുബശ്രീ ആരോഗ്യ വകുപ്പ് തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിരോധ പ്രവർത്തനവും പച്ചക്കറി വിതരണവും നടന്നത്.മാസ്ക്ക് പച്ചക്കറി എന്നിവയുടെ വിതരണോദ്ഘാടനം കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ നിർവ്വഹിച്ചു.
കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ കോവിഡ് പത്തൊൻപത് പിടിക്കപ്പെട്ടത് വലിയ ആശങ്കക്ക് വഴിവെച്ചു. സമീപ പഞ്ചായത്തായ ഏരൂരിൽ ഡെങ്കിപനി റിപ്പോർട്ട് ചെയ്തത് ആരോഗ്യ പ്രവർത്തകർക്ക് ഏറെ വെല്ലുവിളിയു.ഇതോടെ ഡി.എം.ഒയുടെ നേത്യത്വത്തിലുള്ള സംഘം പ്രദേശത്തെ സ്ത്ഥിഗതി വിലയിരുത്തി അടിയന്തര ശുചീകരണ പ്രവർത്തനം നടത്താൻ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായ് ആണ് ആരോഗ്യ വകുപ്പ് ജീവനക്കാർ കുടുംബശ്രീ പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ വാർഡിൽ ശുചീകരണ പ്രവർത്തനവും മാസ്ക്ക് വിതരണവും ആരംഭിച്ചത് എന്ന് വാർഡ് മെമ്പർ ബഷീർ പറഞ്ഞു.
വാർഡിലെ മുഴുവൻ വീടുകളിലും വിതരണം ചെയ്യുവാനുള്ള മാസ്ക് നിർമ്മിച്ച് നൽകിയത് കുടുബശ്രീ എ ടി എസ് പ്രവർത്തകരാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ