ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂര്‍ വാളക്കോട് എന്‍.എസ്.വി.വി.എച്ച്.എസില്‍ വി.എച്ച്.എസ്.ഇ പരീക്ഷ ഇന്നു പുനരാരംഭിച്ചു

കൊല്ലം പുനലൂര്‍ വാളക്കോട് എന്‍.എസ്.വി.വി.എച്ച്.എസില്‍ വി.എച്ച്.എസ്.ഇ പരീക്ഷ ഇന്നു പുനരാരംഭിച്ചു.ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ തുടങ്ങിയത്.
രാവിലെ പരീക്ഷക്ക്‌ എത്തിയ വിദ്യാര്‍ഥികളെ അധ്യാപകര്‍ സാമൂഹിക അകലം പാലിച്ചു വരി വരിയായി നിര്‍ത്തി ഓരോ വിദ്യാര്‍ഥിയെയും തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പരിശോധിച്ച് സാനിട്ടയിസര്‍ ഉപയോഗിച്ച് കൈകള്‍ ശുദ്ധിയാക്കിയ ശേഷം മാസ്കുകളും നല്‍കിയ ശേഷം പ്രത്യേകം തയ്യാറാക്കിയ ക്ലാസ്‌ റൂമുകളില്‍ പരീക്ഷക്കായി പ്രവേശിപ്പിച്ചു.ക്ലാസ്‌ റൂമുകളില്‍ കുട്ടികള്‍ക്ക്‌ ഇരിക്കുവാനുള്ള ഇരിപ്പിടം ഏകദേശം രണ്ട് മീറ്റര്‍ അകലത്തിലാണ് ക്രമീകരിച്ചത്.സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചുള്ള എല്ലാ മാനദണ്ടങ്ങളും പാലിച്ചാണ് കുട്ടികളെ പരീക്ഷക്ക്‌ ഇരുത്തിയത് എന്ന് വി.എച്ച്.എസ്.ഇ പ്രിസിപ്പല്‍ എ.ആര്‍ പ്രേംരാജ് പറഞ്ഞു.
തെര്‍മല്‍ ടെസ്റ്റില്‍ പോസിറ്റീവ് ആയ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കാന്‍ പ്രത്യേക ക്ലാസ്‌ റൂം സജ്ജീകരിച്ചിരുന്നു. കൊരന്റയിനില്‍ ഉള്ള ഒരു വിദ്യാര്‍ത്ഥിയെ പ്രത്യേകം സജ്ജീകരിച്ച ക്ലാസ്‌ റൂമിലാണ് പരീക്ഷക്ക് ഇരുത്തിയത്.
രാവിലെ ഹയര്‍സെക്കണ്ടറി പരീക്ഷയും ഉച്ചക്ക് ശേഷം എസ്.എസ്.എല്‍.സി പരീക്ഷയുമാണ് നടക്കുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടത്തുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.