ലോക് ഡൗൺ കാലഘട്ടത്തിൽ മുഴുവൻ വേതനവും തൊഴിലാളികൾക്ക് നൽകണമെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശത്തെ ഓയിൽ പാം മാനേജ്മെന്റ് പാടെ അവഗണിക്കുന്നതായി പരാതി.
പൊതു മോഖലാ സ്ഥാപനമായ ആർ.പി.എല്ലിൽ നൂറ് ശതമാനം വേതനം നൽകാൻ തീരുമാനിച്ച ഘട്ടത്തിലാണ് ഓയിൽപാം തൊഴിലാളികളോട് നിഷേധാത്മക നിലപാട് സ്വികരിച്ചത്.
മാർച്ച് മാസത്തെ മുഴുവൻ വേതനവും നൽകിയെങ്കിലും ഏപ്രിൽ മാസത്തെ വേതനം മാർച്ചിൽ ജോലിയെടുത്ത ദിനങ്ങൾ കണക്കാക്കിയാണ് ഓയിൽപാം നൽകുന്നത്.
ഈ കണക്ക് അനുസരിച്ച് മാർച്ചിൽ ഇരുപത് ദിനം പണിയെടുത്തവർക്ക് എപ്രിലിലെ തൊഴിൽ ദിനമായ് പത്ത് ദിവസം മാത്രമെ പരിഗണിക്കുകയുള്ളു. ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് വഴി ഏപ്രിൽ മാസത്തെ വേതന തുക ഓയിൽപാം നൽകി. അകൗണ്ട് വഴി കിട്ടിയ വേതന തുകയിലും തൊഴിലാളികൾക്കിടയിൽ അവ്യക്തതയാണ്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ നൂറ് ശതമാന വേതനം എന്ന സർക്കാർ തീരുമാനം നടപ്പാക്കുമ്പോൾ ഓയിൽപാം മാനേജ്മെന്റ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനമാണ് നടപ്പാക്കിയത്.
ഇതിനെതിരെ പ്രതികരിക്കുവാൻ അംഗീകൃത ട്രേഡ് യൂണിയനുകൾ ഒന്നും തന്നെ തയ്യാറായിട്ടില്ല എന്നും ആരോപണമുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ