ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പൊതുമേഖലാ സ്ഥാപനമായ ഓയിൽപാമിൽ പുനർജനി കാർഷിക പ്രവർത്തിക്ക് തുടക്കം കുറിച്ചു

കൊല്ലം എരൂര്‍ പൊതുമേഖലാ സ്ഥാപനമായ ഓയിൽപാമിൽ പുനർജനി കാർഷിക പ്രവർത്തിക്ക് തുടക്കം കുറിച്ചു.ഓയിൽ പാം എ.ഐ.ടി.യു.സി യുണിയനും അഖിലേന്ത്യാ കിസാൻ സഭയും സംയുക്ത ആഭിമുഖ്യത്തിൽ തിരിശിടം ഏറ്റെടുത്ത് കൃഷി ഇറക്കുന്ന പ്രവർത്തിക്കാണ് ഏരൂരിൽ തുടക്കം കുറിച്ചത്.
ഓയിൽപാമിൻ്റെ ഏരൂർ എസ്റ്റേറ്റിലെ ഒരേക്കറോളം വരുന്ന ഭൂമിയാണ് കൃഷിയിറക്കുന്നതിനായ് ഇവർ ഒരുക്കിയത്. കൃഷി ഇറക്കുന്നതിൻ്റെ ഭാഗമായ് നടന്ന  വിത്ത് നടീൽ ചടങ്ങിൽ വനം മന്ത്രി കെ രാജു ആദ്യ വിത്ത് നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

ഓയിൽ പാംമിലെ എ.ഐ.ടി.യു.സി യുണിയൻ അംഗങ്ങളായ തൊഴിലാളികളാണ്  ആവശ്യമായ സ്ഥലം ഉഴുത് മറിച്ച് കൃഷിക്ക് അനുയോജ്യമാക്കി എടുത്തത്.
വിളകൾ നട്ട് പരിപാലിക്കുന്നതും ഇവരുടെ നേതൃത്വത്തിൽ തന്നെയാണ്. ഓയിൽപാം തോട്ടത്തിലെ ജോലിക്ക് ശേഷം ലഭിക്കുന്ന സമയങ്ങളിൽ കൂട്ടായ് ചേർന്ന് കൃഷി ഇറക്കി വിളവെടുക്കുകയാണ് ലക്ഷ്യം.
ഏരൂർ എസ്റ്റേറ്റിൽ നടന്ന വിത്ത് നടീൽ ചടങ്ങിൽ മുൻ എം.എൽ.എ  പി.എസ് സുപാൽ അദ്ധ്യക്ഷനായ് .ഓയിൽ പാം എ.ഐ.ടി.യു.സി യുണിയൻ ജനറൽ സെക്രട്ടറി എസ് സന്തോഷ് സ്വാഗതം പറഞ്ഞു. ഓയിൽ പാമിൽ കാർഷിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ഹരിതസേനയുടെ ഉദ്ഘാടനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം സലീം നിർവഹിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ സി ജോസ്, സിപിഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ,കിസാൻസഭ മണ്ഡലം പ്രസിഡൻറ് അഡ്വ. ലെനു ജമാൽ,   ഓയിൽപാം സീനിയർ മാനേജർ ജെയിംസ് പി തോമസ്സ് മാനേജർമാരായ ജെ.സന്തോഷ്  , വിനോയ്കുമാർ, അസി: മാനേജർ ജെസ്വിൻ ജെയിംസ് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വൈശാഖ് സി ദാസ്, ഭാരതീപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി രീജു ജോർജ്ജ്, തൊഴിലാളി യൂണിയൻ പ്രതിനിധികളായ ജി കലാധരൻ, വിജയൻനായർ, ബിജു, ലിനു,ഷാജി,അനൂപ്,വിപിൻ,രതീഷ്, രാധാകൃഷ്ണൻ,ഗിരീഷ്, നജി,സിബി എന്നിവർ ചടങ്ങിൽ സന്നിഹിതരായി

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.